Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസിലെ പോസ്റ്റല്‍ ബാലറ്റ്; സംസ്ഥാനവ്യാപക അന്വേഷണത്തിന് ഡിജിപിയുടെ ശുപാര്‍ശ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 8, 2019, 02:43 am IST
inKerala

തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂല അസോസിയേഷനുകള്‍ ഭീഷണിപ്പെടുത്തി കൂട്ടത്തോടെ അട്ടിമറിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശ. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്‌ക്ക് കൈമാറി. 

ഇടത്-വലത് അനുകൂല അസോസിയേഷനുകള്‍ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടത്തിയെന്ന സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ജില്ലകളിലും അന്വേഷണം വേണമെന്നത് അടക്കമുള്ള ശുപാര്‍ശ ഡിജിപി നല്‍കിയത്. ഇത് അസോസിയേഷന്‍ നേതാക്കളെ രക്ഷപ്പെടുത്താനുള്ള പുകമറയാണെന്നും ആരോപണം. ഇന്നലെ വൈകുന്നേരമാണ് റിപ്പോര്‍ട്ട് കൈമാറിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് എല്ലാ പോലീസ് ജില്ലകളിലും അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കണമെന്ന് സന്ദേശമയച്ച ശ്രീപദ്മനാഭ സ്വാമിക്ഷേത്തിലെ സുരക്ഷാ ബറ്റാലിയനിലെ  ഉദ്യോഗസ്ഥനെയും 58 ബാലറ്റുകള്‍ വീട്ടിലെത്തിയ സംഭവത്തില്‍ വട്ടപ്പാറ സ്വദേശിയായ പോലീസുകാരനെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശയും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.  ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. റിപ്പോര്‍ട്ട് കിട്ടിയെന്നും നിയമപരമായി പരിശോധിച്ച് നടപടികളെക്കുറിച്ച് നാളെ വ്യക്തമാക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു.

അതേസമയം ഒരാളുടെ പേരോ സംഘടനയുടെ പേരോ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ 58 ബാലറ്റുകള്‍ ഒരാളുടെ വീട്ടില്‍ എത്തിയതില്‍ അസ്വാഭാവികതയും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എത്തിയ സന്ദേശത്തില്‍ അസോസിയേഷന്‍ പറഞ്ഞിട്ടാണെന്ന്  ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. എന്നാല്‍ സൗഹൃദത്തിന്റെ പേരിലാണ് മെസേജ് ഇട്ടതെന്നും 58 പേരും തന്റെ മേല്‍ വിലാസത്തില്‍ അയച്ചതെന്നുമാണ് ഇരുവരും മൊഴി നല്‍കിയത്. ഇത്  അസോസിയേഷന്‍ നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണെന്നും ആരോപണം ഉയരുന്നുണ്ട്.  

ഇന്റലിജന്‍സ് മേധാവിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസിലെ പോസ്റ്റല്‍ വോട്ട് റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  ബാലറ്റ് റദ്ദ് ചെയ്ത് ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി പോലീസുകാര്‍ക്ക് നേരിട്ടു വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കണമെന്നും ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. 

പോലീസിലും മറ്റ് സര്‍വീസ് യൂണിയനുകളിലും പോസ്റ്റല്‍ ബാലറ്റുകള്‍ ഇടത്-വലത് യൂണിയനുകള്‍ പിടിച്ചെടുക്കുന്ന വിവരം ആദ്യം പുറത്ത് കൊണ്ടുവന്നത് ജന്മഭൂമിയാണ്. ഇത് സംബന്ധിച്ച് മാര്‍ച്ച് 14നും 23തീയതികളില്‍ വാര്‍ത്ത നല്‍കി.  ഇതിന് പിന്നാലെ പ്രതിപക്ഷനേതാവും ക്രമക്കേട് സംബന്ധിച്ച് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. അതില്‍ നടന്ന അന്വേഷണത്തില്‍ ക്രമക്കേടുകള്‍ നടന്നില്ല എന്നാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഏപ്രില്‍ 30 ന് പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കണമെന്ന ശബ്ദ സന്ദേശവും 58 ബാലറ്റുകള്‍ അസോസിയേഷന്‍ അനുഭാവിയുടെ വീട്ടിലെത്തിയതും പുറത്ത് വന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി തലയൂരിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

India

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.