Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കള്ളവോട്ട്: കാസര്‍കോട്ടെ ദൃശ്യങ്ങള്‍ പുറത്ത്‌

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 27, 2019, 02:09 pm IST
inKerala

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. 

സിപിഎം ശക്തികേന്ദ്രങ്ങളിലാണ് കള്ളവോട്ട് നടന്നതെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു. 

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ. സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്നും പരാതിയില്‍ പറയുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തം. ആളുമാറി വോട്ടു ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ച പഞ്ചായത്ത് വനിതാ അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നത്.

കണ്ണൂര്‍ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തിലെ 774-ാം വോട്ടറായ പത്മിനി രണ്ടു തവണ വോട്ടു ചെയ്തുവെന്നാണ് ആരോപണം. ആദ്യം വോട്ടു ചെയ്ത ശേഷം വിരലില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടച്ചു മായ്‌ക്കാന്‍ ശ്രമിക്കുന്നതും ഈ സമയം പോളിങ് ബൂത്തിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. 17-ാം ബൂത്തില്‍ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡംഗം എം.പി. സലീന 19-ാം ബൂത്തില്‍ വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 

സലീനയ്‌ക്കു സിപിഎം ബൂത്ത് ഏജന്റ് തിരിച്ചറിയില്‍ കാര്‍ഡ് കൈമാറുന്നതും, വോട്ടു ചെയ്ത ശേഷം മടക്കി നല്‍കുന്നതും വ്യക്തമാണ്. 24-ാം ബൂത്തിലെ വോട്ടറായ ചെറുതാഴം മുന്‍ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19-ാം ബൂത്തില്‍ വോട്ടു ചെയ്യുന്നു. വോട്ടറല്ലാത്തവരും ബൂത്തിനുള്ളില്‍ പ്രവേശിച്ചതിന്റെ തെളിവുമുണ്ട്. 

തൃക്കരിപ്പൂര്‍ 48-ാം ബൂത്തിലും പയ്യന്നൂര്‍ 136-ാം ബൂത്തിലും സമാനസംഭവങ്ങള്‍ അരങ്ങേറിയതിന്റെ തെളിവുകളും പുറത്തുവന്നു. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ബൂത്തുകളില്‍ കയറിനിന്നതായി ആരോപണമുണ്ട്. കള്ളവോട്ടുകള്‍ ചെയ്യാന്‍ സൗകര്യമൊരുക്കാനായി പല ബൂത്തുകളിലും സിപിഎം അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്ക് പൂര്‍ണമായും നിയോഗിച്ചത്. വര്‍ഷങ്ങളായി സിപിഎം കള്ളവോട്ടിലൂടെയാണ് കാസര്‍കോട് മണ്ഡലത്തില്‍ ജയിക്കുന്നതെന്നും ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു. 

എന്നാല്‍ ആരോപണം സിപിഎം നിഷേധിച്ചു. പരസഹായമില്ലാതെ വോട്ടുചെയ്യാന്‍ കഴിയാത്തവരുടെ കൂടെപ്പോയി, പോളിങ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വോട്ട് ചെയ്തവരുടെ ദൃശ്യങ്ങളാണ് കള്ളവോട്ടെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.