ബെംഗളൂരു : കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് വ്യാജ സന്ദേശം. ബെംഗളൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയാണ് ഫോണ്‍ വിളിച്ച് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്‌ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് അറിയിച്ചത്.
തമിഴും, ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ വിളിച്ച ഇയാള്‍ ലോറി ഡ്രൈവറാണെന്നും, വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ട്. 19 ഭീകരവാദികള്‍ തമിഴ്‌നാട്ടിലെ രാമനാഥ പുരത്ത് ഇതിനായി എത്തിയിട്ടുണ്ടെന്നാണ് മൂര്‍ത്തി പോലീസിനെ അറിയിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്‌ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നല്‍കിയത്.
പിന്നീട് ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്. എനാല്‍ ഭീകരാക്രമണ സാധ്യതയുള്ളതായി ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പോലീസിനോട് പറഞ്ഞത്. സുരക്ഷാ സേന ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.
അതേസമം ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമാണെങ്കിലും ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുമെന്ന് കേരള പോലീസ് അറിയിച്ചു. റെവില്‍വേ സ്റ്റേഷനുകളിലും തിരക്കേറിയ സ്ഥലങ്ങളിലും പോലീസിന്റെ ശക്തമായ പരിശോധന തുടരും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















