കൊച്ചി :കണ്ണമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേളി(44) ആണ് മരിച്ചത്. ഭര്‍ത്താവ് സേവ്യയര്‍(67) തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പോലീസിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്.
ഷേളി മറ്റു ചിലരുമായി സ്ഥിരമായി ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വെളുപ്പിനുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് സേവിയര്‍ ഷേളിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. സേവ്യയറിനെ കണ്ണമാലി പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: