Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹനാപകടത്തില്‍ പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2019, 07:53 am IST
in Kerala

പ്രസന്ന, ബിനീഷ്, വിജയകുമാര്‍

ചേര്‍ത്തല/കണ്ണൂര്‍: വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങവേ പ്രതിശ്രുത വരനും ബന്ധുക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹന അപകടത്തില്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ തെരൂര്‍ വിജിനാലയത്തില്‍ കെ.വി. ബിനീഷ് (29), മാതൃസഹോദരി ചാവശ്ശേരിപ്പറമ്പ് തുന്നംകോട് പ്രായാഗാലയത്തില്‍ ഒ. പ്രസന്ന (48), ബിനീഷിന്റെ വല്യമ്മയുടെ മകളുടെ ഭര്‍ത്താവ് കാക്കയങ്ങാട് പാലപ്പുഴ അങ്ങാടിച്ചാലില്‍ വിഷ്ണു നിവാസില്‍ വിജയകുമാര്‍ (40) എന്നിവരാണ് മരിച്ചത്. വിജയകുമാര്‍ അല്‍പ്പകാലമായി ചാവശ്ശേരി കുറുങ്കളത്താണ് താമസം. 

വ്യാഴാഴ്ച അര്‍ധരാത്രിക്കു ശേഷം ദേശീയപാതയില്‍ മാരാരിക്കുളത്തിനു സമീപം കണിച്ചുകുളങ്ങര ജങ്ഷനിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച മട്ടന്നൂര്‍ ഉരുവച്ചാലില്‍ നിന്നുള്ള ടെമ്പോ ട്രാവലറും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവരും പരിക്കേറ്റവരും ടെമ്പോ ട്രാവലറിലെ യാത്രക്കാരാണ്. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ നെടുകെ പിളര്‍ന്നു.

അപകടസമയത്ത് ഇരുവാഹനങ്ങളും അമിതവേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ ട്രാവലറില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ ബിനീഷും പ്രസന്നയും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിജയകുമാര്‍ പിന്നീടാണ് മരിച്ചത്. മൂന്ന് കുട്ടികളടക്കം 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 11 പേരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പൂര്‍ണമായും തകര്‍ന്ന ടെമ്പോ ട്രാവലറില്‍ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്.

 മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.  തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് കാലത്ത് മട്ടന്നൂരില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. ബിനീഷിന്റെ പ്രതിശ്രുത വധുവിന്റെ തിരുവനന്തപുരം പൂവാറിലെ വീട്ടില്‍ വ്യാഴാഴ്ച വിവാഹനിശ്ചയം കഴിഞ്ഞു മടങ്ങവേയായിരുന്നു ദുരന്തം. 

 ബുധനാഴ്ചയായിരുന്നു 14 അംഗ സംഘം മട്ടന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. രവീന്ദ്രന്‍-ശ്യാമള ദമ്പതികളുടെ മകനാണ് ബിനീഷ്. സഹോദരി: വിപിന. എം. പുരുഷോത്തമനാണ് പ്രസന്നയുടെ ഭര്‍ത്താവ്. മക്കള്‍: പ്രയാഗ, പ്രിജിത്ത്. മരുമകന്‍: ജ്യോതിഷ്. അപ്പുക്കുട്ടന്‍ നായര്‍-ചെല്ലമ്മ ദമ്പതികളുടെ മകനാണ് വിജയകുമാര്‍. ഭാര്യ: വെളിയമ്പ്ര ആട്ട്യലം സ്വദേശി രമ്യ. മക്കള്‍: വിഷ്ണുദത്ത്, വിഷ്ണുപ്രിയ. സഹോദരങ്ങള്‍: ശ്രീദേവി, വിജയചന്ദ്രന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.