Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍ണാടകത്തില്‍ എംഎല്‍എമാര്‍ കൂട്ടരാജിക്ക്; കോണ്‍ഗ്രസ് നേതൃത്വം ആശങ്കയില്‍

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Apr 26, 2019, 02:45 am IST
inKerala

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്ക് തയാറെടുക്കുന്നതായുള്ള സൂചന ലഭിച്ചതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയില്‍. സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ മൂന്ന് എംഎല്‍എമാരും റിസോര്‍ട്ടിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ജയിലിലായ കോണ്‍ഗ്രസ് എംഎല്‍എയുമാണ് രാജിക്കൊരുങ്ങുന്നത്.

കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവും ഗോഖക് എംഎല്‍എയും മുന്‍മന്ത്രിയുമായ രമേശ് ജാര്‍ക്കിഹോളി, അത്താണി എംഎല്‍എ മഹേഷ് കുമത്തല്ലി, ബെല്ലാരി റൂറല്‍ എംഎല്‍എ ബി. നാഗേന്ദ്ര എന്നിവരാണ് രാജിക്കാര്യം പരസ്യമാക്കിയത്. നേരത്തെ ചിഞ്ചോളി എംഎല്‍എ ഉമേഷ് ജാദവ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കലബുറഗി ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഉമേഷ്. 

ഇവരെ കൂടാതെ സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ ഇരുപതോളം കോണ്‍ഗ്രസ് എംഎല്‍എമാരും രാജിക്ക് തയാറെടുക്കുന്നതായ വിവരവും പുറത്തുവരുന്നുണ്ട്. രമേശ് ജാര്‍ക്കിഹോളി ഇന്ന് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ എംഎല്‍എമാര്‍ രാജിക്ക് തയാറായതോടെ ഒരുമിച്ച് രാജി സമര്‍പ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍. 

ഇതോടൊപ്പം ബിഡദി റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ്‌സിങ്ങിനെ മര്‍ദ്ദിച്ച കേസില്‍ ജയിലിലായ കോണ്‍ഗ്രസ് എംഎല്‍എ ജെ.എന്‍. ഗണേശ് പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കിയതോടെ കോണ്‍ഗ്രസ്സന്റെ മുതിര്‍ന്ന നേതാക്കളായ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ജലവിഭവ മന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ഇന്നലെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന് ഭീഷണിയില്ലെന്നും അതൃപ്തരായ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇരുവരും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പില്‍ ആശങ്ക തുടരുകയാണ്. 

 സംസ്ഥാനത്ത് 224 അംഗ നിയമസഭയില്‍ ബിജെപി – 104, കോണ്‍ഗ്രസ് – 80, ജെഡിഎസ് – 37, ബിഎസ്പി – ഒന്ന്, സ്വതന്ത്രര്‍ -രണ്ട് എന്നതായിരുന്നു കക്ഷിനില. കോണ്‍ഗ്രസ്, ജെഡിഎസ്, ബിഎസ്പി, സ്വതന്ത്രര്‍ എന്നിവരുടെ ഐക്യത്തില്‍ 120 പേരുടെ പിന്തുണയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനുണ്ടായിരുന്നത്. 

ബിഎസ്പി അംഗം നേരത്തെ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം വ്യക്തമാക്കിയിട്ടില്ല. രണ്ട് സ്വതന്ത്രര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നു. ചിഞ്ചോളി എംഎല്‍എ ഉമേഷ് ജാദവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കുന്ദ്‌ഗോല്‍ എംഎല്‍എ സി.എസ്. ശിവള്ളി കഴിഞ്ഞ മാസം അന്തരിച്ചു. ഇതോടെ അഞ്ചുപേരുടെ പിന്തുണ സഖ്യസര്‍ക്കാരിന് നഷ്ടപ്പെട്ടു. അങ്ങനെ സഖ്യസര്‍ക്കാരിന്റെ സംഖ്യാബലം 115 ആയി കുറഞ്ഞു. 

ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്. രമേശ് ജാര്‍ക്കിഹോളി ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ രാജിവച്ചാല്‍ സഖ്യസര്‍ക്കാരിന്റെ ബലം 109 ആയി കുറയും. സ്വതന്ത്രരുടെ പിന്തുണയോടെ ബിജെപിയുടെ എണ്ണം 106 ആയി വര്‍ധിച്ചു.

നാലുപേര്‍ രാജിവയ്‌ക്കുന്നതോടെ സഭയിലെ ആകെ സംഖ്യ 220 ആയി കുറയുമ്പോഴും ഭൂരിപക്ഷത്തിന് 111 പേരുടെ പിന്തുണ ആവശ്യമാണ്. 

അതിനാല്‍, മെയ് 19ന് ചിഞ്ചോളിയിലും കുന്ദ്‌ഗോലിലും നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് സഖ്യസര്‍ക്കാരിന് നിര്‍ണായകം. ഇത് വിജയിച്ചില്ലെങ്കില്‍ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമാകും. 

പരാജയം ഒഴിവാക്കാന്‍ ഇരുമണ്ഡലങ്ങളിലും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിക്കാനാണ് തീരുമാനം. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജെഡിഎസ് പിന്തുണ നല്‍കും. എന്നാല്‍, രണ്ട് മണ്ഡലങ്ങളും തിരികെ പിടിക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി. എന്നാല്‍, കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്‌ക്കുമെന്ന് ഉറപ്പായാല്‍ അവിശ്വാസത്തിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവയ്‌ക്കുമെന്ന് ജെഡിഎസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.