ന്യൂദല്‍ഹി: ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യ രാമായണം സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള സാംസ്‌കാരിക ബന്ധം ഉൗട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മെയില്‍ ഇന്തോനേഷ്യ സന്ദര്‍ശിച്ച സമയത്തുണ്ടാക്കിയ ധാരണ പ്രകാരം ഇന്നലെ ഇന്തോനേഷ്യന്‍ തപാല്‍ വകുപ്പാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രകാശനം. പ്രശസ്ത ഇന്തോനേഷ്യന്‍ ശില്‍പ്പി പദ്മശ്രീ ബാപക് ന്യോമാന്‍ ന്യുആര്‍ത്തയാണ് സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തത്. സീതാദേവിയെ രക്ഷിക്കാന്‍ ജഡായു പോരാടുന്ന രംഗമാണ് സ്റ്റാമ്പില്‍.
ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ഫച്ചീര്‍, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പ്രദീപ് കുമാര്‍ എന്നിവരടക്കം ഇരുനൂറിലേറെ പ്രമുഖര്‍ പങ്കെടുത്തു.
















