പുരുലിയ: ബംഗാളില്‍ പൊതുസ്ഥത്ത് മലവിസര്‍ജനം നടത്തിയയാളെയും കൊണ്ട് ആന ഓടിയത് 50 മീറ്റര്‍. കഴിഞ്ഞ ദിവസം പുരുലിയ ജില്ലയിലെ കര്‍ഷകന്‍ നിരഞ്ജന്‍ സാഹിഷിനെയാണ് ആന തുമ്പിക്കൈയിലേറ്റി ഓടിയത്.
അമ്പത് മീറ്റര്‍ ഓടിയ ശേഷം തുറസായ സ്ഥലത്ത് സാഹിഷിനെ ഉപേക്ഷിച്ച ആന കാട്ടിലേക്ക് പോയി. ഇയാള്‍ക്ക് കാലിനും പുറത്തും പരിക്കേറ്റു. ആഹാരം തേടി നാട്ടിലിറങ്ങിയ ആനയാകാം അതെന്നും തന്നെ കണ്ടപ്പോള്‍ ഭീതി തോന്നിയിട്ടുണ്ടാകാമെന്നും സാഹിഷ് പറഞ്ഞു. ആനയെടുത്തുകൊണ്ടോടിയപ്പോള്‍ മരിച്ചെന്നാണ് കരുതിയത്. ദൈവത്തിനോട് നന്ദി പറയുന്നു, സാഹിഷ് കൂട്ടിച്ചേര്‍ത്തു.
കാടിനോട് ചേര്‍ന്നു കിടക്കുന്ന വില്ലേജില്‍ സ്ഥിരമായി ആനകളിറങ്ങാറുണ്ട്. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വനപാലകര്‍ അറിയിച്ചു. കൂടാതെ വീടുകളിലെല്ലാം ശൗചാലയങ്ങള്‍ നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ബോധവത്കരണം നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
















