Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദേശബന്ധങ്ങളില്‍ പുതിയ കരുത്ത് പകര്‍ന്ന് ഭാരതം – ഭാരതത്തെ ലോകവുമായി ബന്ധിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2019, 03:31 pm IST
inIndia

• അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ഭൂട്ടാന്‍, സൗദി അറേബ്യ, ശ്രീലങ്ക, ചൈന, ആസ്‌ട്രേലിയ, നേപ്പാള്‍, ഇന്ത്യോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ, ഖത്തര്‍, മൗറീഷ്യസ്, സീഷെല്‍സ്, ഇറാന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മ്മിനി, മംഗോളിയ, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണകൊറിയ, ഉസ്‌ബെസ്‌ക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, അയര്‍ലന്റ്, റഷ്യ, സ്വീഡന്‍, മാലിദ്വീപ്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളുമായി നിരവധി മേഖലകളില്‍ കരാറൊപ്പിട്ടു.

• യോഗയെ ലോകത്തിനുമുന്നിലെത്തിച്ചു. ഒരു ആരോഗ്യമാര്‍ഗ്ഗമായി യുനെസ്‌കോയുടെ     സാംസ്‌കാരിക പൈതൃക പട്ടികയില്‍ യോഗയെ ഉള്‍പ്പെടുത്തി.    ലോകമെമ്പാടും എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കാന്‍ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചു. 177 അംഗരാഷ്‌ട്രങ്ങളുടെ പിന്തുണ സമാഹരിച്ചു. 

• സാര്‍ക്ക് രാജ്യങ്ങളുമായുളള റോഡ് ഗതാഗതത്തിന് അംഗീകാരം. 

• ബ്രിക്‌സ് ബാങ്കിന്റെ  പ്രഥമ അധ്യക്ഷസ്ഥാനം ഭാരതത്തിനു ലഭിച്ചു. 

• അമേരിക്കന്‍പ്രതിരോധമന്ത്രാലയ ആസ്ഥാനമായ പെന്റഗണില്‍ ഭാരതത്തിന് പ്രത്യേക സെല്‍

• ഐ.എം.എഫില്‍ ഭാരതത്തിന്റെ വോട്ടിംഗ് പങ്കാളിത്തം കൂടി.  ഐ.എം.എഫിലെ ശക്തരായ ആദ്യ 10 അംഗങ്ങളില്‍ ഭാരതം ഉള്‍പ്പെട്ടു.

• അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ ഭാരതീയനായ ദല്‍വീര്‍ ഭണ്ഡാരി ജഡ്ജിയായി    നിയമിതനായി.  അവസാന നിമിഷം ബ്രിട്ടന്‍ പിന്‍മാറി.

• ജനസമൂഹങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ആഗോള ഊര്‍ജ്ജ ലഭ്യത എന്ന ലക്ഷ്യത്തോടെ സൗരോര്‍ജ്ജ ഉല്‍പാദനത്തിന് ലോകരാജ്യങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നതിനായി ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് രൂപീകരിച്ചു.  ഇത് ഭാരതം ആസ്ഥാനമായുളള ആദ്യത്തെ ഉടമ്പടിയധിഷ്ഠിത രാജ്യാന്തര ഇന്റര്‍ ഗവണ്‍മെന്റല്‍ സംഘടനയാണ്. സോളാര്‍ സഖ്യത്തെ അടുത്ത 5 വര്‍ഷത്തേക്ക് ഭാരതം നയിക്കും.

• മിസൈല്‍ സാങ്കേതിക വിദ്യ നിയന്ത്രണസംവിധാന സംഘത്തില്‍ ഭാരതത്തിന് അംഗത്വം ലഭിച്ചു.  ഇതോടെ മിസൈല്‍ കയറ്റുമതി ചെയ്യാനും അത്യാധുനിക മിസൈല്‍ സാങ്കേതിക വിദ്യ മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങാനുമാകും.

• ഷാങ്ഹായ് സഹകരണസമിതിയില്‍ ഭാരതത്തിന് അംഗത്വം ലഭിച്ചു.

• സമുദ്രനിയമങ്ങള്‍ക്കുളള അന്താരാഷ്‌ട്ര ട്രൈബ്യൂണല്‍, അന്താരാഷ്‌ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ ആന്റ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ എന്നിവയില്‍ സ്ഥാനം നേടി.

• എം.റ്റി.സി.ആര്‍., വാസെനാര്‍ ഉടമ്പടി, ഓസ്‌ട്രേലിയ ഗ്രൂപ്പ് എന്നിവയില്‍ അംഗത്വം നേടി

• ഭാരതത്തിന് യു.എസിന്റെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളി എന്ന സ്ഥാനം ലഭിച്ചു.

• ശാന്തസമുദ്ര ദ്വീപ് രാജ്യങ്ങളുമായി സഹകരണത്തിനുളള ഫോറത്തിന്റെ രൂപീകരണം.

• 161 രാജ്യക്കാര്‍ക്ക് 24 വിമാനത്താവളങ്ങളിലും 3 തുറമുഖങ്ങളിലും ഇ-വിസ സൗകര്യം,  ഇ-വിസയ്‌ക്ക് അപേക്ഷിക്കാനുളള കാലയളവ് 30-ല്‍ 120 ദിവസമായി വര്‍ദ്ധിപ്പിച്ചു.

• അടിയന്തിര സന്ദര്‍ഭങ്ങളില്‍ ബിസിനസ്, മെഡിക്കല്‍ വിസകള്‍ 48 മണിക്കുറിനുളളില്‍. 

• വിദേശികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ ഇന്റേണ്‍ വിസ പുറത്തിറക്കി.

• ദോക് ലാം വിഷയത്തില്‍ നയതന്ത്രവിജയം. ഈ മേഖലയില്‍ നിന്നും ഭാരതവും ചൈനയും സൈന്യത്തെ പിന്‍വലിച്ചു. ഇവിടെ റോഡ് നിര്‍മ്മിക്കാനുളള നീക്കം ചൈന ഉപേക്ഷിച്ചു.  

• ഇറാനില്‍ ഭാരതം നിര്‍മ്മിക്കുന്ന ചാബഹാര്‍ തുറമുഖം പ്രവര്‍ത്തിച്ചു തുടങ്ങി. പാക്കിസ്ഥാന്റെ സഹായമില്ലാതെ അഫ്ഗാനിസ്ഥാന്‍ അടക്കമുളള മധ്യ ഏഷ്യന്‍രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം സാധ്യമായി.  ആദ്യമായി അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് കയറ്റുമതി നടത്തി.

• ചാബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഭാഗികമായി ഭാരതം ഏറ്റെടുത്തു.  ആദ്യമായാണ് രാജ്യത്തിന് പുറത്ത് ഒരു തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്.

• വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന, തുര്‍ക്കമെനിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്ക് പാക്കിസ്ഥാനിലൂടെയുളള തപി വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണം തുടങ്ങാന്‍ ധാരണ.

• ഭാരതീയര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട യു.എസ്. വിമാനത്താവളങ്ങളില്‍ വളരെവേഗം സുരക്ഷാനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതിനുളള ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. യു.എസിലെ 40 വിമാനത്താവളങ്ങളില്‍ നിലവിലുളള ഗ്‌ളോബല്‍ എന്‍ട്രി പ്രോഗ്രാം എന്നറിയപ്പെടുന്ന സൗകര്യം ലഭിക്കുന്ന ഒന്‍പതാമത്തെ രാജ്യമാണ് ഭാരതം.

• പ്രതിരോധത്തിനും സമാധാന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന യു.എസിന്റെ ദ്വിമാന സാങ്കേതിക വിദ്യ ലൈസന്‍സില്ലാതെ ഭാരതവുമായി പങ്കുവയ്‌ക്കാന്‍ തീരുമാനിച്ചു.

• നാലു പതിറ്റാണ്ടായി തര്‍ക്കത്തില്‍ തുടരുന്ന ഭാരത-ബംഗ്‌ളാദേശ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരാര്‍ യാഥാര്‍ത്ഥ്യമായി. 

• കസാക്കിസ്ഥാനില്‍ നിന്ന് 5000 മെട്രിക് ടണ്ണും കാനഡയില്‍ നിന്ന് 3000 ടണ്ണും യുറേനിയം വാങ്ങാനുളള കരാര്‍ ഒപ്പുവച്ചു. 

• കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശിലെ ഖുല്‍നയിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ബന്ധന്‍ എക്‌സ്പ്രസ്സ് ആരംഭിച്ചു.

• കൊല്‍ക്കത്ത-അഗര്‍ത്തല-ധാക്ക ബസ് സര്‍വീസും ധാക്ക-ഷില്ലോങ്- ഗുവാഹതി  ബസ് സര്‍വീസും ആരംഭിച്ചു. 

• അഗര്‍ത്തലയില്‍ നിന്നും ബംഗ്ലാദേശിലെ അഖാവുരയിലേക്ക് 15 കി.മീ. നീളമുളള പുതിയ റെയില്‍പാത  നിര്‍മ്മിക്കാന്‍ അനുമതി. ചെലവ് പൂര്‍ണ്ണമായും ഭാരതം വഹിക്കും. ഈ പാത പൂര്‍ത്തിയാകുന്നതോടെ കൊല്‍ക്കത്തയില്‍ നിന്നും അഗര്‍ത്തലയിലേയ്‌ക്കുളള ദൂരം 1613 കി.മീ. ല്‍ നിന്നും 514 കി.മീ.ആയി കുറയും.       .

• നേപ്പാളുമായി റോഡ്, അതിര്‍ത്തി കടന്നുളള റെയില്‍വേ, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലുള്‍പ്പെടെ സുപ്രധാനമായ കരാറുകളില്‍ ഒപ്പു വച്ചു.

• ഭാരതത്തിനും നേപ്പാളിനുമിടയിലെ ബസ് സര്‍വീസ്  പശുപതിനാഥ് എക്‌സ്പ്രസ് ആരംഭിച്ചു.

• സ്വദേശി ദര്‍ശന്‍ പദ്ധതിയ്‌ക്ക് കീഴിലുളള രാമായണ സര്‍ക്ക്യൂട്ടിന്റെ ഭാഗമായി നേപ്പാളിലെ   ജനക്‌പൂരില്‍ നിന്നും അയോധ്യയിലേയ്‌ക്ക് ബസ് സര്‍വീസ് ആരംഭിച്ചു.  

• 70 വര്‍ഷമായി സൗദി അറേബ്യ നിരോധിച്ചിരുന്ന വ്യോമപാതയിലൂടെ ദൽഹിയിൽ നിന്നും ടെല്‍ അവീവിലേക്ക് (ഇസ്രയേല്‍) വിമാനസര്‍വീസ് തുടങ്ങി.

• ഹിന്ദു തീര്‍ത്ഥാടനകേന്ദ്രമായ ജനൿപൂരിന്റെ വികസനത്തിന് 100 കോടി രൂപയുടെ പാക്കേജ്

• നേപ്പാളിലെ കാഠ്മണ്ടു ഭക്തപൂര്‍ ക്യാന്‍സര്‍ ആശുപത്രിയ്‌ക്ക് ഭാഭാട്രോണ്‍ റേഡിയോ ആക്ടീവ് കൊബാള്‍ട്ട്-60 ടെലിതെറാപ്പി മെഷീന്‍ നല്‍കി.

• ഭൂട്ടാനില്‍ നാല് ജലവൈദ്യുതി പദ്ധതികള്‍ നിര്‍മ്മിക്കാനുളള കരാര്‍ ഒപ്പിട്ടു.

• മൗറീഷ്യസിലെ അഗലേഗ, സീഷെല്‍സിലെ അസംപ്ഷന്‍ എന്നീ ദ്വീപുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഭാരതം സഹകരിക്കും.

• 9000 വര്‍ഷത്തെ പഴക്കമുളള ഖജുരാഹോയിലെ ശില്പം കാനഡ ഭാരതത്തിന് മടക്കി നല്‍കി.

• ഏകദേശം 2000 വര്‍ഷം പഴക്കമുളളതും 660 കോടി രൂപയോളം വിലമതിക്കുന്നതുമായ പുരാവസ്തുക്കള്‍ അമേരിക്ക ഭാരതത്തിനു തിരിച്ചു നല്കി.

• 57 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബീഹാറിലെ നളന്ദയില്‍ നിന്ന് കളവുപോയ ബുദ്ധന്റെ വിഗ്രഹം യു.കെ. തിരികെ നല്‍കി.

• വധശിക്ഷക്ക് വിധിക്കപ്പെട്ട് ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന അഞ്ച് മത്സ്യ തൊഴിലാളികളെ വിട്ടയയ്‌ക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

• പാക്കിസ്ഥാനിലും ശ്രീലങ്കയിലും തടവിലായിരുന്ന നിരവധി മത്സ്യതൊഴിലാളികളെ വിട്ടയച്ചു.

• പ്രതിരോധ-ആരോഗ്യ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന്  12 ധാരണാപത്രങ്ങള്‍ ഇന്ത്യയും ജോര്‍ദാനും ഒപ്പുവച്ചു.

• സാമ്പത്തിക-വ്യാപാര സഹകരണം, കൃഷിയിലും അനുബന്ധമേഖലകളിലുമുളള സാങ്കേതിക വിദ്യ കൈമാറ്റവും സാങ്കേതികവിദഗ്ദരുടെ കൈമാറ്റവും പ്രോത്സാഹിപ്പിക്കല്‍, ആണവോര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതി നുളളസാങ്കേതിക സഹകരണം ശക്തിപ്പെടുത്തുക എന്നീമേഖലകളില്‍ ഇന്ത്യയും വിയറ്റ്‌നാമും ധാരണാ പത്രം ഒപ്പുവച്ചു.

• എല്‍.എന്‍.ജി. നിലവിലുളളതിന്റെ പകുതിവിലക്ക് നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു.

• 500 റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുന്നു. മൈക്രോസോഫ്റ്റ് ഗ്രാമങ്ങളെ ഡിജിറ്റല്‍ ആക്കുന്നതിന് സഹായം നല്‍കും.

• സൗരോര്‍ജ്ജ മൈക്രോഗ്രിഡ് വികസിപ്പിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന് അമേരിക്കന്‍ പട്ടാളത്തിന്റെ 35 ലക്ഷം രൂപയുടെ കരാര്‍ ലഭിച്ചു.

• കൈലാസ്-മാനസസരോവര്‍ തീര്‍ത്ഥാടനത്തിനായി നാഥുലാചുരം വഴി പുതിയ പാത. 

• അഫ്ഗാനിസ്ഥാനില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.  വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്തായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്. ഒരു ബ്ലോക്കിന് അടല്‍ എന്ന പേരു നല്‍കുകയും ചെയ്തു.

• ഭാരതത്തില്‍ നിന്നും ജപ്പാനിലേക്ക് മാരുതി കാര്‍ കയറ്റുമതിക്ക് ധാരണ.

• സ്വാതന്ത്ര്യ സമരസേനാനിയായ ബാരിസ്റ്റര്‍ ശ്യാം ജി. കൃഷ്ണവര്‍മ്മയെ ബ്രിട്ടീഷ് ബാരിസ്റ്റര്‍ അസോസിയേഷന്‍ ഇന്നര്‍ ടെമ്പിളില്‍ നിന്നും 1909-ല്‍ പുറത്താക്കിയ ഉത്തരവ് ബ്രിട്ടന്‍ പിന്‍വലിച്ചു. 

• ഭാരതസര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലം യു.എ.ഇ. യിലെ ഇന്ത്യന്‍ തൊഴിലാളികളുടെ കുറഞ്ഞ മിനിമം വേതനം വര്‍ദ്ധിപ്പിച്ചു.

• വിസയില്ലാതെ നയതന്ത്രപ്രതിനിധികള്‍ക്ക് അഫ്ഗാനും ഭാരതവും സന്ദര്‍ശിക്കാനുളള കരാര്‍ 

• യു.എ.ഇ. യുടെ നാഷണല്‍ ഓയില്‍ കമ്പനി ഭാരതത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന എണ്ണ സംഭരണശാലകള്‍ക്ക് അസംസ്‌കൃത എണ്ണ സംഭരിക്കാനുള്ള അംഗീകാരം നല്‍കി. ഇങ്ങനെ സംഭരിക്കുന്ന എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗം ഭാരതത്തിന് സൗജന്യമായി നല്‍കും.

• ഭാരതത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച അഫ്ഗാന്‍-ഇന്ത്യ സൗഹൃദ അണക്കെട്ടും അഫ്ഗാന്‍ പാര്‍ലമെന്റ് സമുച്ചയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിക്ക് അഫ്ഗാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമാനുളള ഖാന്‍ പുരസ്‌കാരം ലഭിച്ചു.

• ഇന്ത്യന്‍ നഗരങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും മലകളും നദികളും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്താനുളള ഗൂഗിളിന്റെ ആവശ്യം നിരസിച്ചു.

• ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിനുളള മുഖ്യ അതിഥിയായി.

• ആദ്യമായി ഒരു യു.എ.ഇ. നേതാവ് റിപ്പബ്ലിക് ദിനത്തിനുളള മുഖ്യ അതിഥിയായി.

• 17 വര്‍ഷത്തിനുശേഷം ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെ നേപ്പാളിലേക്ക് ഉഭയകക്ഷി സന്ദര്‍ശനം.

• 28 വര്‍ഷത്തിലാദ്യമായി ശ്രീലങ്കയിലേക്ക് ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെ വിശേഷ ഉഭയകക്ഷി സന്ദര്‍ശനം

• 32 വര്‍ഷത്തിനു ശേഷം ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ. യിലേക്ക് സന്ദര്‍ശനം.

• 42 വര്‍ഷത്തിനു ശേഷം കാനഡയിലേക്ക് ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉഭയകക്ഷിസന്ദര്‍ശനം.

• 30 വര്‍ഷത്തിനു ശേഷം സ്വീഡനില്‍ ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രതിരോധ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് ധാരണ

• ചരിത്രപരമായ ഇസ്രയേല്‍ സന്ദര്‍ശനം. ഇന്ത്യയും ഇസ്രായേലും തമ്മില്‍ വിവിധ കരാറുകള്‍

• പാലസ്തീനിലേയ്‌ക്ക് ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം.

• മ്യാന്‍മറിലെ റാഖിന്‍ സംസ്ഥാത്തിന്റെ വികസനത്തിനായി ഭാരതവും മ്യാന്‍മറും ധാരണയായി       

• ഹിസ്ബൂള്‍ മുജാഹിദ്ദീനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു. 

• നേപ്പാളിലെ ഭൂചലനം, ശ്രീലങ്കയിലെ വെളളപ്പൊക്കം, മാലദ്വീപിലെ ജലപ്രതിസന്ധി  എന്നിവയിലെല്ലാം ആദ്യം സഹായമെത്തിച്ചത് ഇന്ത്യയായിരുന്നു

• വിദേശത്ത് അകപ്പെട്ട 90000-ത്തോളം ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു

• ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുളള വ്യോമ ഇടനാഴിയുടെ പ്രവര്‍ത്തനവും അതിലൂടെയുളള ചരക്ക് നീക്കവും ആരംഭിച്ചു

• ഖത്തര്‍, മൗറീഷ്യസ്, സൈപ്രസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുമായി ഇരട്ടനികുതി ഒഴിവാക്കല്‍ കരാറില്‍ ഒപ്പുവച്ചു . 

• 24 രാജ്യങ്ങളില്‍ നിന്നുളള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ആദ്യ പി.ഐ.ഒ പാര്‍ലമെന്ററി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.

• ഇന്ത്യ-പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ-ഇന്തോനേഷ്യ ധാരണ.  നാവികമേഖലയടക്കമുളള ആദ്യത്തെ അടിസ്ഥാന സൗകര്യ ഉച്ചകോടി നടത്തി.

• ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാന സഹകരണത്തിന് ഭാരതവും സിങ്കപ്പൂരും  ധാരണയിലെത്തി. സിങ്കപ്പൂരിലെ ചാങ്ങി നേവല്‍ ബേസില്‍ പ്രവേശിക്കാനും നങ്കൂരമിടാനും അവിടെ നിന്നും ഇന്ധനം നിറയ്‌ക്കാനും അനുമതി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് നാവികസേനാ സാന്നിദ്ധ്യം വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് സഹകരണം.

• ഫ്രാന്‍സുമായുളള 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുളള കരാര്‍ പരിഷ്‌കരിച്ചതു വഴി 12,000 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞു.

• റെയില്‍വേ രംഗത്തെ സാങ്കേതിക സഹകരണത്തിനായി യു.എ.ഇ. യുമായി ധാരണാ പത്രം ഒപ്പുവച്ചു.

• ഭാരത് കി ബാത് സബ് കെ സാഥ്  എന്ന  പൊതുസമ്പര്‍ക്ക പരിപാടി ലണ്ടനിലെ  ചരിത്ര  പ്രസിദ്ധമായ സെന്‍ട്രല്‍ ഹാള്‍ വെസ്റ്റ് മിനിസ്റ്ററില്‍ നടന്നു.

• 2009 നു ശേഷം ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് രാഷ്‌ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു.

• 2018-ലെ റിപ്പബ്ലിക് ദിനാഘോഷചടങ്ങിലെ അതിഥികളായി 10 ആസിയാന്‍ രാഷ്‌ട്രതലവന്‍മാരെ പങ്കെടുപ്പിച്ചു.

• ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സുമായുളള സഹകരണ പദ്ധതിക്കുകീഴില്‍ ആദ്യ ഇന്ത്യ-അറബ് മന്ത്രിതല സമ്മേളനം.

• ശാന്തസമുദ്ര ദ്വീപ് രാജ്യങ്ങളുമായി സഹകരണത്തിനുളള ഫോറത്തിന്റെ രൂപീകരണം.

• ഐ.എ.എഫ്.എസ്-3 ലെ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ആദ്യമായി സംയുക്ത സഹകരണം. 

• പാക്കിസ്ഥാനിലെ ഭീകരര്‍ക്കെതിരെയുളള 2016 സെപ്റ്റംബര്‍ 29 ലെ മിന്നലാക്രമണത്തിനു ശേഷം ആഗോള പിന്തുണ നേടി.

• 2018 ഏപ്രിലില്‍ ഇന്ത്യയും ചൈനയും അനൗപചാരിക ചര്‍ച്ച നടത്തി.  ബന്ധം ശക്തമാക്കാന്‍ ടെലിഫോണ്‍ ഹോട്ട്‌ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളുടെയും സൈനിക ആസ്ഥാനത്താണ് ഹോട്ട് ലൈന്‍ സ്ഥാപിക്കുന്നത്. ഹോട്ട് ലൈന്‍ ഇല്ലാതിരുന്നതിനാല്‍ സൈന്യങ്ങള്‍ വിദേശകാര്യമന്ത്രാലയം വഴിയാണ് പരസ്പരം ബന്ധപ്പെട്ടിരുന്നത്. 

• പാക്കിസ്ഥാനി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഉസ്മയെ നയതന്ത്ര ഇടപെടലിലൂടെ ഭാരതത്തിലെത്തിച്ചു.

• ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ശക്തമായ സാമ്പത്തിക ബന്ധത്തിന് ഭാരതം ഊന്നല്‍ നല്‍കി. ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതികളില്‍ പരമാധികാരവും സുതാര്യതയും പുലര്‍ത്തുന്നതിന്റെ ആവശ്യകതയും സൂചിപ്പിച്ചു.

• ഡച്ച് പ്രധാനമന്ത്രിയുമായുളള ചര്‍ച്ചയെ തുടര്‍ന്ന് നെതര്‍ലാന്‍ഡ്‌സ് സൗരോര്‍ജ്ജ സഖ്യത്തില്‍ ചേര്‍ന്നു. 

• ഇന്ത്യ-റഷ്യ അനൗപചാരിക ഉച്ചകോടി 2018 മെയ് 21 ന് റഷ്യന്‍ ഫെഡറേഷനിലെ സോച്ചി നഗരത്തില്‍ നടന്നു

• 3600 കോടി രൂപയുടെ ഹെലികോപ്റ്റര്‍ കരാറായ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ യു.എ.ഇ. സര്‍ക്കാര്‍ ഭാരതത്തിന് കൈമാറി.

• കഴിഞ്ഞ 3 വര്‍ഷത്തിനുളളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 11 സാമ്പത്തിക കുറ്റവാളികളെ     ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വന്നു. അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ  ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷലെ ഉള്‍പ്പെടെ 3 പ്രതികളെയും തിരിച്ചെത്തിച്ചു

• വിജയ് മല്യയെ ഭാരതത്തിന് കൈമാറാന്‍ യു.കെ. കോടതി ഉത്തരവിട്ടു.

• ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിനയ് മിത്തലിനെ ഇന്തോനേഷ്യ ഭാരതത്തിന് കൈമാറി.

• ഒളിവില്‍ കഴിയുന്ന സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പ്രധാനമന്ത്രി ഒരു ഒമ്പതിനപരിപാടി ജി-20 ഉച്ചകോടിയില്‍ അവതരിപ്പിച്ചു. ഒളിവില്‍ കഴിയുന്ന സാമ്പത്തിക കുറ്റവാളികള്‍ക്ക് സുരക്ഷിത താവളങ്ങള്‍ നല്‍കാതിരിക്കാനുളള ഒരു വ്യവസ്ഥ രൂപീകരിക്കാന്‍ അംഗരാജ്യങ്ങള്‍ സംയുക്തമായി പ്രയത്‌നിക്കണമെന്നു ആഹ്വാനം ചെയ്തു.

• കര്‍ത്താര്‍പൂര്‍-ലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേയ്‌ക്ക് അതിര്‍ത്തിയുടെ ഇരുവശങ്ങളില്‍ നിന്നും തീര്‍ത്ഥാടക ഇടനാഴി വികസിപ്പിക്കാന്‍ ഭാരതവും പാക്കിസ്ഥാനും തീരുമാനിച്ചു

• ഭാരതവും ജപ്പാനും 75 ബില്യണ്‍ ഡോളറിന്റെ കറന്‍സി കൈമാറ്റ കരാറില്‍ ഒപ്പുവച്ചു. 

 രൂപയ്‌ക്കും ഇന്ത്യയിലെ മൂലധനവിപണിക്കും കൂടുതല്‍ സ്ഥിരത നല്‍കുന്നു.

• ഭാരതത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതിയ്‌ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ അമേരിക്ക ഇളവ് വരുത്തി.

• ഇന്ത്യയും യു.എ.ഇ യും സ്വന്തം കറന്‍സിയില്‍ ഇടപാട് നടത്താവുന്ന സ്വാപ് കരാറില്‍ ഒപ്പ് വച്ചു

• ഇന്ത്യ ഒപ്പെക് രാഷ്‌ട്രങ്ങളോട് അടുക്കുന്നു.  ക്രിസ്‌റ്‌റ്യന്‍ മിഷേലിനെ എത്തിച്ചത് നയതന്ത്ര വിജയം

• വര്‍ധിക്കുന്ന ആഗോള എണ്ണ വിലയില്‍ നിന്നും ഇന്ത്യന്‍ ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി സൗദി അറേബ്യയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായി മൂന്നിലേറെ തവണ നിര്‍ണ്ണായക ചര്‍ച്ച നടത്തി

• സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിനെ അഭിസംബോധന ചെയ്യുന്ന ആദ്യ സര്‍ക്കാര്‍ തലവനായി പ്രധാനമന്ത്രി

• പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് തടവിലുളള 850 ഭാരതീയരെ മോചിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.  ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കുളള ഹജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്തി.

• ചരിത്രത്തിലാദ്യമായി ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ (ഒ.ഐ.സി.) ഭാരതത്തിന് വിശിഷ്ടാതിഥിയായി ക്ഷണം.  ഭാരതത്തെ ഒഴിവാക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം  സംഘടന തളളി. 

• ശ്രീലങ്കന്‍ തമിഴര്‍ക്ക് 27,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി.

• അബുദാബിയില്‍ ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഭാരതത്തിന് അനുമതി നല്‍കി.  സ്വാമി നാരായണ്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.

• 2019 ഫെബ്രുവരി 26 ന് പാക് മണ്ണില്‍ വ്യോമാക്രണം നടത്തി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതില്‍ അനവധി രാജ്യങ്ങള്‍ ഭാരതത്തിന് പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര തലത്തിലുളള വന്‍ സമ്മര്‍ദ്ദത്തെയും വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യന്‍ നിലപാടിനെയും തുടര്‍ന്ന് പാക് കസ്റ്റഡിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദിനെ വിട്ടു നല്‍കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതരായി.

• പുല്‍വാമ ഭീകരാക്രമണം- ജയ്‌ഷെ മുഹമ്മദിനെ പേരെടുത്ത് അപലപിച്ച് യു.എന്‍. രക്ഷാ  സമിതി. ഭീകരാക്രമണമെന്ന പരാമര്‍ശം വേണ്ടെന്ന ചൈനയുടെ നിലപാട് തളളി.  രാജ്യത്തിനെതിരായ പരാമര്‍ശം ഒഴിവാക്കാനുളള പാക് ശ്രമങ്ങളും പാളി, മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനായി പുതിയ പ്രമേയം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.