തിരുവനന്തപുരം : പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയവികാരമിളക്കി വിടുന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ അപകടകരമായ ഇത്തരം അഭ്യാസങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. എസ്. ശ്രീധരന് പിള്ള.
സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരീപാടികള്ക്കിടയിലെ പ്രസംഗങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവര്‍ത്തിയാണ് അവര്‍ ഇപ്പോള്‍ നടത്തി വരുന്നത്. ഇത് അവസാനിപ്പിക്കണമെന്നും ശ്രീധരന് പിള്ള പ്രസ്താവനയിലൂടെ അറിയിച്ചു.
ബാലാകോട്ടില്‍ ഇരുപത്തിയൊന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് ഭീകര താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് അവിടെയുണ്ടായിരുന്ന ഭീകരരെയൊക്കെ വധിച്ച് വിജയകരമായി മടങ്ങിയെത്തിയ ഭാരതസൈനീകരുടെ നടപടിയില്‍ അഭിമാനിക്കുന്നതിനു പകരം അവരെ ഇകഴ്ത്തിക്കാട്ടുന്ന പ്രസ്താവനകളാണ് കോണ്‍ഗ്രസ്സും സിപിഎമ്മും നടത്തുന്നത്.
ബാലകോട്ടില്‍ കൊല്ലപ്പെട്ട പാക് ഭീകരരുടെ ഐഡന്റിറ്റി സംബന്ധിച്ചുള്ള വിവരങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന് പ്രവാസി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനും രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുമായ സാം പിട്രോഡ അടുത്തിടെ പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താന്‍ ആറ്റിങ്ങലില്‍ ഉന്നയിച്ച ചോദ്യം ഉയര്‍ത്തിക്കാട്ടി ദുര്‍വ്യാഖ്യാനം നല്കി വര്‍ഗീയ വികാരമിളക്കി നേട്ടം കൊയ്യാമെന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും കരുതുന്നത്.
പ്രസംഗവും അതിലെ പരാമര്‍ശവും കേട്ട ആര്‍ക്കും അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാവുന്നതാണ്. ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടിയാണെന്നു പറഞ്ഞു തല്ലിക്കൊല്ലുന്ന രീതിയാണ് ഇരു പാര്‍ട്ടികളും തുടര്‍ന്ന് വരുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ താന്‍ ഒരു പ്രസംഗവും നടത്തിയിട്ടില്ല.
പ്രത്യക്ഷമായോ, പരോക്ഷമായോ യാതൊരു പരാമര്‍ശവും ഇല്ലെന്നിരിക്കെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ ദുര്‍വ്യാഖ്യാനം അര്‍ഹിക്കുന്ന അവഗണയോടെ പ്രബുദ്ധരായ ജനനം തള്ളിക്കളയും. ഭാരത വിഭജനത്തെ അനുകൂലിക്കുക മാത്രമല്ല അതിനു മുമ്പെത്തിയ കാബിനറ്റ് മിഷനോട് ഈ രാജ്യത്തെ പതിനാറായി വെട്ടിമുറിക്കണമെന്നാവശ്യപ്പെട്ട അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായമാണോ ഇപ്പോഴും പിന്തുടരുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: