മുംബൈ: ഓപ്പണര്‍ ജോസ് ബട്്ലറുടെ വെടിക്കെട്ടും അവസാന നിമിഷങ്ങളില്‍ എസ്. ഗോപാലിന്റെ ചെറുത്തുനില്‍പ്പും രാജസ്ഥാന് റോയല്‍സിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ഐപിഎല്ലില്‍ അവര്‍ നാലു വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു.
188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച രാജസ്ഥാന് 19.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. സ്കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചിന് 187. രാജസ്ഥാന് 19.3 ഓവറില്‍ ആറു വിക്കറ്റിന് 188.
ബട്ലര് 43 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തതോടെ രാജസ്ഥാന് വിജയത്തിലേക്ക് നീങ്ങി. പക്ഷെ നാല് റണ്‍സിനിടെ നാലു വിക്കറ്റുകള്‍ വീണതോടെ പരാജയഭീതിയിലായി. എസ്. ഗോപാല്‍ അവസാന രണ്ട് ഓവറുകളില്‍ കത്തിക്കയറിയതോടെ രാജസ്ഥാന് വിജയം സന്തമാക്കി. ഏഴു പന്തില്‍ 13 റണ്‍സുമായി ഗോപാല്‍ കീഴടങ്ങാതെ നിന്നു. ക്യാപ്റ്റന്‍ രഹാനെ 37 റണ്‍സും സഞ്ജു സാംസണ് 31 റണ്‍സും നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ക്വിന്റണ്‍ ഡിക്കോക്കിന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് 187 റണ്‍സ് എടുത്തത്.
ഡികോക്ക് 52 പന്തില്‍ 81 റണ്‍സ് അടിച്ചെടുത്തു. ആറു ഫോറും നാല് സിക്സറും അടിച്ചു. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഡികോക്ക്് 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശര്‍മ 32 പന്തില്‍ ആറു ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 47 റണ്‍സ് കുറിച്ചു. ആര്‍ച്ചറുടെ പന്തില്‍ ബട്ലര്ക്ക് ക്യാച്ച് നല്കി ശര്‍മ മടങ്ങി.
ശര്‍മയ്ക്ക് പിന്നാലെ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് പത്ത് പന്തില്‍ പതിനാറ് റണ്‍സെടുത്ത്് പുറത്തായി. കുല്‍ക്കര്‍ണിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. കീറന്‍ പൊള്ളാര്‍ഡും അനായാസം കീഴടങ്ങി. ആര്‍ച്ചറുടെ പന്തില്‍ ഗോപാലിന് പിടികൊടുത്തു. ആറു റണ്‍സാണ് സമ്പാദ്യം.
തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ നിലയുറപ്പിച്ചതോടെ സ്കോര്‍ ഉയര്‍ന്നു. നാലാം വിക്കറ്റില്‍ ഡികോക്കും ഹാര്‍ദിക്കും 27 റണ്‍സ് നേടി. അവസാന ഓവറുകളില്‍ നിറഞ്ഞാടിയ ഹാര്‍ദിക് പതിനൊന്ന് പന്തില്‍ 28 റണ്‍സ് അടിച്ചെടുത്ത് കീഴടങ്ങാതെ നിന്നു. ഒരു ഫോറും മൂന്ന്് സിക്സറും ഉള്‍പ്പെട്ട ഇന്നിങ്ങ്സ്. രാജസ്ഥാന് റോയല്‍സിനായി ആര്‍ച്ചര്‍ നാല് ഓവറില്‍ 39 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
സ്കോര്ബോര്ഡ
മുംബൈ ഇന്ത്യന്‍സ്്: രോഹിത് ശര്‍മ സി ബട്ലര് ബി ആര്‍ച്ചര്‍ 47, ക്വിന്റണ്‍ ഡിക്കോക്ക്് സി ബട്ലര് ബി ആര്‍ച്ചര്‍ 81, സൂര്യകുമാര്‍ യാദവ് ബി കുല്‍ക്കര്‍ണി 16, കീരന് പൊള്ളാര്‍ഡ് സി ഗോപാല്‍ ബി ആര്‍ച്ചര്‍ 6, ഹാര്‍ദിക് പാണ്ഡ്യ നോട്ടൗട്ട് 28, ഇഷാന് കിഷന് സി ബട്ലര് ബി ഉനദ്ഘട് 5, കെ.എച്ച്. പാണ്ഡ്യ നോട്ടൗട്ട് 0, എക്സ്ട്രാസ് 4, ആകെ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 187.
വിക്കറ്റ് വീഴ്ച: 1-96, 2-117, 3-136, 4-163, 5-175.
ബൗളിങ്: കെ. ഗൗതം 3-0-39-0, ഡി.എസ്. കുല്‍ക്കര്‍ണി 4-0-38-1, ജെ.സി. ആര്‍ച്ചര്‍ 4-0-39-3, ഉനദ്ഘട് 4-0-36-1, എസ്. ഗോപാല്‍ 4-0-21-0, ലിവിങ്്സ്റ്റോണ് 1-0-13-0.
രാജസ്ഥാന് റോയല്‍സ്: എ.എം. രഹാനെ സി യാദവ് ബി കെ.എച്ച്. പാണ്ഡ്യ 37, ജെ.സി. ബട്ലര് സി യാദവ് ബി ചഹാര്‍ 89, എസ്.വി. സാംസണ് എല്‍ബിഡബ്ളിയു ബി ബുംറ 31, സ്റ്റീവ് സ്മിത്ത് സി ഇഷന്‍ കൃഷന് ബി ബുംറ 12 , ആര്.എ. ത്രിപാഠി സി എച്ച്.എച്ച്. പാണ്ഡ്യ ബി കെ.എച്ച്. പാണ്ഡ്യ 1, ലിയാം ലിവിങ്ങ്സ്റ്റോണ്‍ ബി കെ.എച്ച്. പാണ്ഡ്യ 1, എസ്. ഗോപാല്‍ നോട്ടൗട്ട് 13, ഗൗതം നോട്ടൗട്ട്് 0, എക്സ്ട്രാസ് 4, ആകെ 19.3 ഓവറില്‍ ആറു വിക്കറ്റിന് 188.
വിക്കറ്റ് വീഴ്്ച: 1-60, 2-147, 3-170, 4-171, 5-174, 6-174
ബൗളിങ്: ബെഹറന്‍ഡോഫ് 3-0-31-0, എ.എസ്. ജോസഫ് 3-0-53-0, ചഹാര്‍ 4-0-34-1, ബുംറ 4-0-23-2, കെ.എച്ച്. പാണ്ഡ്യ 4-0-34-3, എച്ച്.എച്ച്. പാണ്ഡ്യ 1.3-0-11-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: