കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സിനെയും രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ദല്‍ഹി ക്യാപിറ്റല്‍സിനെയും നേരിടും. കൊല്‍ക്കത്തയില്‍ വൈകിട്ട് നാലിന് ആദ്യ മത്സരം തുടങ്ങും. രാത്രി എട്ടിന് ഹൈദരബാദില്‍ രണ്ടാം മത്സരം നടക്കും.
പോയിന്റ് പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ച ചെന്നൈയും കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ ആദ്യ മത്സരം കടുക്കുമെന്നുറപ്പ്. ലീഗില്‍ തുടര്‍ച്ചയായ നാലാം ജയമാണ് ചെന്നൈയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ അവസാന പന്തില്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ. വാട്സണ്, ഡു പ്ലസിസ്, റെയ്ന, റായ്ഡു എന്നിവര്‍ക്കൊപ്പം ലീഗില്‍ ചെന്നൈക്കായി കൂടുതല്‍ റണ്‍സ് നേടിയ നായകന് എം.എസ്. ധോണിയും ചേരുന്നതോടെ ബാറ്റിങ്ങ് നിര ശക്തം. ഹര്ഭജന്-താഹിര്‍-ജഡേജ സ്പിന്‍ ത്രയമാണ് ബൗളിങ് കരുത്ത്്.
കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റാണ് കൊല്‍ക്കത്ത സ്വന്തം മണ്ണില്‍ ചെന്നൈയെ നേരിടാന്‍ ഒരുങ്ങുന്നത്. പരിക്കാണ് കൊല്‍ക്കത്തയെ അലട്ടുന്ന പ്രധാന പ്രശ്നം. നായകന് ദിനേശ് കാര്‍ത്തിക്കിനെയും വെടിക്കെട്ട് ബാറ്റ്സ്മാന് ആന്ദ്രെ റസലിനെയും പരിക്ക് അലട്ടുന്നുണ്ട്.
ഐപിഎല്ലില്‍ നൂറാം മത്സരത്തിനിറങ്ങുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയത്തില്‍ കുറഞ്ഞൊന്നു മുന്നില്‍ കാണില്ല. ഓപ്പണര്‍മാരിലാണ് സണ്‍റൈസേഴ്സിന്റെ പ്രതീക്ഷ. ഡേവിഡ് വാര്‍ണര്‍-ജോണി ബെയര്‍സ്റ്റോ സഖ്യം കളം നിറഞ്ഞില്ലെങ്കില് ഹൈദരാബാദ് വിയര്‍ക്കും. മധ്യനിരയില്‍ പക്വതയോടെ ബാറ്റ് വീശാന്‍ ആളില്ലാത്തതാണ് പ്രധാന പ്രശ്നം. മറുവശത്ത് ശിഖര്‍ ധവാനും ഫോമിലെത്തിതോടെ ദല്‍ഹി കരുത്തരായി. ബൗളിങ്ങില്‍ കഗീസോ റബഡ-ഇഷാന്ത് ശര്‍മ സഖ്യം മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: