ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരായ നിലപാട് കെപിഎംഎസ് സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് പട്ടികജാതിക്കാരനല്ല, ദളിത് ക്രൈസ്തവനാണ്. സുപ്രീംകോടതിയെ പോലും കൊടിക്കുന്നില്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും തുറവൂര്‍ സുരേഷ് പറഞ്ഞു.
ലോക്സഭയില്‍ ദളിത് ക്രൈസ്തവ സംവരണത്തിനുവേണ്ടി നിലപാടെടുത്ത ആളാണ് കൊടിക്കുന്നില്‍. രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടിരുന്നു.
പട്ടികവിഭാഗത്തെ ബാധിക്കുന്നവയാണിവ. ഇത്തവണ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുമെന്ന നിലപാടാണ് കെപിഎംഎസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി. സന്തോഷ്കുമാര്‍, ജില്ലാ സെക്രട്ടറി ടി.ആര്. അനിയന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: