ന്യൂദല്‍ഹി: ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ ദിനേശ് കാര്‍ത്തിക്കിന് അവസരം നല്‍കണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരീശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ ജാക്ക് കാലിസ്.
ഞാനാണ് സെലക്ടറെങ്കില്‍ കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തും. ഏറെ പരിചയസമ്പത്തുള്ള കളിക്കാരനാണ് കാര്‍ത്തിക്. ലോകകപ്പില്‍ പരിചയസമ്പത്ത് ഗുണമാകും. മധ്യനിരയില്‍ സാഹചര്യമനുസരിച്ച് കളിക്കാന്‍ കഴിയുന്ന താരമാണ്. കാര്‍ത്തിക്കിനെ ടീമലുള്പ്പെടുത്താതിരുന്നാല് അത് മണ്ടത്തരമാകുമെന്നും കാലിസ് പറഞ്ഞു.
ഈമാസം പതിനഞ്ചിനാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക. ടീമിലെ രണ്ടാം കീപ്പറായി കാര്‍ത്തിക്കിനെയോ യുവ താരം ഋഷഭ് പന്തിനെയോ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
ഇംഗ്ലണ്ടില്‍ മെയ് 30 ന് ലോകകപ്പ് ആരംഭിക്കും. ജൂലൈ പതിനാലിനാണ് ഫൈനല്‍. ഇന്ത്യ ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: