നെഹ്റു കുടുംബത്തിലെ വ്യാജഗാന്ധിമാരില് ഒരാളായ രാഹുല്‍ എന്ന റൗള്‍ വിന്‍സി കോണ്‍ഗ്രസ്സുകാര്‍ക്ക് ഏറെ വേണ്ടപ്പെട്ടവനെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എടുക്കാച്ചരക്കാണെന്ന് തെളിഞ്ഞിട്ട് രണ്ട് പതിറ്റാണ്ടായി. 2004-ല്‍ പാര്‍ട്ടി നേതാവായി രംഗപ്രവേശം ചെയ്തതുമുതല് ഈ നിമിഷംവരെ അപക്വ യുവാവിനെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന നെഹ്റു കുടുംബത്തിലെ ഈ രാഷ്ട്രീയാവശിഷ്ടത്തെ മഹാനാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് വിധേയന്മാര്. ഇതിന് എന്ത് പരിഹാസ്യമായ രീതിയും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നു എന്നതിന് തെളിവാണ് ഇക്കഴിഞ്ഞ ദിവസം അമേഠിയിലെത്തിയ രാഹുലിനെ ആരോ വധിക്കാന്‍ ശ്രമിച്ചു എന്ന കോണ്‍ഗ്രസ്സുകാരുടെ പരാതി.
അമേഠിയില്‍ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിന്റെ നെറ്റിയില്‍ എവിടെനിന്നോ ലേസര്‍ രശ്മികള്‍ പതിഞ്ഞതാണ് കോണ്‍ഗ്രസ്സുകാരെ ആവേശഭരിതരാക്കിയത്. തങ്ങളുടെ നേതാവിന്റെ വലതു നെറ്റിയില്‍ ഏഴ് തവണ രശ്മികള്‍ പതിഞ്ഞെന്നും, ഇത് സ്നിപ്പര്‍ തോക്കുപയോഗിച്ച് അപായപ്പെടുത്താനുള്ള ശ്രമമാണെന്നും ഒട്ടും വൈകാതെ കോണ്ഗ്രസ്സുകാര് കണ്ടെത്തി. രാഹുലിന്റെ ജീവന് അപകടത്തിലാണെന്നും, മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും മുറവിളികൂട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒത്തനടുവില്‍ നില്ക്കുമ്പോള് എല്ലാ പ്രതീക്ഷകളും നശിച്ച കോണ്‍ഗ്രസ്സും, പരാജയത്തിന്റെ പ്രതിരൂപമായ അതിന്റെ നേതാവും വല്ലവിധേനയും ശ്രദ്ധിക്കപ്പെടാനുള്ള വഴികള്‍ നോക്കുകയാണ്.
‘വധശ്രമം’ നേരിട്ട പാര്‍ട്ടി അധ്യക്ഷനും പരാതിപ്പെട്ട നേതാക്കളും പരിഹാസ്യരാവാന്‍ മണിക്കൂറുകള്‍പോലും വേണ്ടിവന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉടന്‍ നിര്‍ദേശം നല്കി. രാഹുലിന്റെ നെറ്റിയില്‍ പതിഞ്ഞത് ക്യാമറയില്‍നിന്നുള്ള രശ്മിയാണെന്ന് എസ്പിജി കണ്ടെത്തി.
ഇതോടെ ഇളിഭ്യരായ നേതാക്കള്‍ മലക്കംമറിഞ്ഞു. തങ്ങള്‍ പരാതി നല്‍കിയില്ലെന്നായി അവര്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് കോണ്‍ഗ്രസ് വക്താക്കളും നേതാക്കളും ഒളിച്ചോടി. എഐസിസി നിയോഗിച്ച ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ നിന്നുള്ള വെളിച്ചമാണ് സ്വന്തം നേതാവിന്റെ നെറ്റിയില്‍ പതിഞ്ഞത്. ഇക്കാര്യം വ്യക്തമായിട്ടും നുണപ്രചാരണത്തിന് നിന്നുകൊടുത്ത നേതാവ് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ നടക്കുകയാണ്.
തങ്ങളുടെ നേതാവിന്റെ വലിപ്പം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള തിരക്കില്‍ ആദ്യമായല്ല കോണ്‍ഗ്രസ് നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ എഴുന്നെള്ളിക്കുന്നത്. 2018-ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. വിമാനം പൊടുന്നനെ ആടിയുലഞ്ഞതാണ് കാരണം. ഇത് യന്ത്രത്തകരാറുകൊണ്ടാണെന്ന് പിന്നീട് കണ്ടെത്തി.
തങ്ങളെ മറ്റുള്ളവര്‍ കണ്ണെടുക്കാതെ നോക്കുകയാണെന്ന് ചിലര്‍ക്ക് തോന്നാം. ഇതൊരു മാനസികരോഗമാണ്. ഇതുപോലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യവും. ആരൊക്കെയോ ചേര്‍ന്ന് വധിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞുപരത്തിയാല്‍ നേതാവ് വലിയ ആളാണെന്ന് ജനങ്ങള്‍ ധരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. ഇതിന് എന്തു നുണയും പ്രചരിപ്പിക്കാന്‍ അവര്‍ക്ക് മടിയില്ല. ഇത്തരം നുണകളിലൊന്നാണ് അമേഠിയില്‍ എട്ട് നിലയില്‍ പൊട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: