മാഞ്ചസ്റ്റര്‍: ലൂക്ക് ഷായുടെ ദേഹത്ത് തട്ടി സ്വന്തം വലയില്‍ കയറിയ സെല്‍ഫ് ഗോളില്‍ ഒലെ ഗണ്ണര്‍ സോഷ്യക്കറുടെ ടീം പിന്നില്‍. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ ഒലെയുടെ മാഞ്ചസ്്റ്റര്‍ യുണൈറ്റഡ് കരുത്തരായ ബാഴ്സലോണയോടെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. ഇനി രണ്ടാം പാദത്തില്‍ ഭഗീരഥ പ്രയ്തനം നടത്തിയാലേ യുണൈറ്റഡിന് സെമിയിലെത്താനാകൂ.
അതേസമയം നാലു വര്‍ഷത്തിനുളളില്‍ ഇതാദ്യമായാണ് ലയണല്‍ മെസിയുടെ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ പടിവാതുക്കലെത്തുന്നത്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ യുണൈറ്റഡിനെ പിടിച്ചുനിര്‍ത്തിയാല്‍ അവരുടെ സെമിഫൈനല്‍ സ്വപ്നം പൂവണിയും.
കളിയുടെ പന്ത്രണ്ടാം മിനിറ്റിലാണ് നിര്‍ണായകമായ ഗോള്‍ പിറന്നത്. ലൂയി സുവാരസ് ഗോള്‍ ലക്ഷ്യംവച്ച് ഹെഡ്ചെയ്ത പന്ത്. ലൂക്ക് ഷായുടെ ശരീരത്തില്‍ തട്ടി യുണൈറ്റഡിന്റെ വലയിലേക്ക് കയറി.
ശക്തമായ തിരിച്ചുവരിവിലൂടെ പാരീസ് സെന്റ്ജര്മന്സി (പിഎസ്ജി)നെ വീഴ്ത്തി ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്ത യുണൈറ്റഡിന് ഇനി സെമിയിലെത്താന്‍ മറ്റൊരു തിരിച്ചുവരവ് കൂടി നടത്തണം. പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ പിഎസ്ജിയോട് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ യുണൈറ്റഡ് രണ്ടാം പാദത്തില്‍ ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് വിജയിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്.
യുണൈറ്റഡിന്റെ പ്രതിരോധം തുളച്ച്് മുന്നേറിയ ലയണല്‍ മെസി സുവാരസിന് പന്ത് പാസ് ചെയതു. ഉയര്‍ന്ന് ചാടിയ സുവാരസ് പോസ്റ്റിലേക്ക് ഹെഡ്ചെയ്തു. ഷായുടെ ദേഹത്ത് തട്ടിയ പന്ത് യുണൈറ്റഡിന്റെ ഗോളിയെ മറികടന്ന് വലയില്‍ കയറി. ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചു. പക്ഷെ വാര് (വീഡിയോ അസിസ്റ്റന്‍ഡ് റഫറി) പരിശോധനയില്‍ ഗോള്‍ അനുവദിച്ചു.
ഗോള്‍ വീണതോടെ ഉണര്‍ന്ന്് കളിച്ച യുണൈറ്റഡ് ഒന്നിലേറെ തവണ ഗോളിനടുത്തെത്തി. പക്ഷെ അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ല. മാര്‍ക്കസ് റാഷ്ഫോര്‍ഡ് നീട്ടികൊടുത്ത പന്തില്‍ ഡിയോഗോ ഡാലോട്ട് തലവെച്ചെങ്കിലും പുറത്തേക്ക് പറന്നു. ഇടവേളയ്ക്ക് ശേഷം റാഷ്ഫോര്‍ഡ് ബോക്സിനടുത്ത് നിന്ന് തൊടുത്തുവിട്ട ഷോട്ടും ലക്ഷ്യം കാണാതെ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: