ആലപ്പുഴ: മുസ്ലിംലീഗിനെ ബിജെപി വിമര്‍ശിക്കുമ്പോള്‍ ഹാലിളകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. യുഡിഎഫിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടി പറയുന്നത് സിപിഎം നേതാക്കളാണ്. മുസ്ലിലീഗിന്റെ കൊടി വിഭജനകാലത്തെ ഓര്‍മിപ്പിക്കുന്നതാണ്. വടക്കേയിന്ത്യയില്‍ വിഭജനകാലത്തെ ദുരിതം പേറുന്ന ജനത ലീഗിന്റെ കൊടി കാണുമ്പോള്‍ വൈകാരികമായി പ്രതികരിക്കും.
ഭാരത വിഭജനത്തില്‍ മുസ്ലിംലീഗിന്റെ നിലപാടിനൊപ്പമായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. അതാണ് ഇപ്പോഴും സിപിഎം പിന്തുടരുന്നത്. പിണറായി വിജയനില്‍നിന്ന് സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കേണ്ട ഗതികേട് ബിജെപിക്കും, പാര്‍ട്ടി അധ്യക്ഷനുമില്ല. സ്വാതന്ത്യസമരത്തെ ഒറ്റുകൊടുക്കുകയും, സമരസേനാനികളെ പിന്നില്‍ നിന്ന് കുത്തുകയും ചെയ്ത പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകളുടേത്. വയനാടിന്റെ മണ്ണില്‍ വിഭജനത്തിന്റെ വിത്തെറിഞ്ഞ് കേരളത്തെ അപമാനിക്കുന്നത് കോണ്‍ഗ്രസാണ്. വയനാട്ടില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റെയും സംയുക്ത സ്ഥാനാര്‍ഥിയാണ് രാഹുല്‍. ഇരുപാര്‍ട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ ധാരണ പ്രകാരമാണ് രാഹുല്‍ മത്സരിക്കാനെത്തിയതെന്നും ആലപ്പുഴ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ രമേശ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: