തിരുവനന്തപുരം: ഭക്തിയോടെ, വിനയത്തോടെ, ആരതി ഉഴിഞ്ഞും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നഗരവാസികളുടെ ആദരം. തിരുവനന്തപുരം നിയോജക മണ്ഡലത്തിലായിരുന്നു ഇന്നത്തെ വാഹന പര്യടനം.
നഗരത്തിലെ തിരക്കുകള്‍ മാറ്റി കുമ്മനത്തെ ഒരു നോക്ക് കാണാനും സ്വീകരണം നല്‍കാനും നൂറ്കണക്കിന് പേര് കാത്തുനിന്നു. ചിലര്‍ താമരമാല അണിയിച്ചപ്പോള്‍ മറ്റ് ചില സ്വീകരണ യോഗങ്ങളില്‍ റോസാമാലയും തെച്ചിഹാരവും അണയിച്ചായിരുന്നു കുമ്മനത്തിന് സ്വീകരണം. രാവിലെ 8ന് പാളയം ഗണപതി ക്ഷേത്രത്തിലെ ദര്‍ശനത്തിനു ശേഷം മാര്‍ക്കറ്റ് ജംഗ്ഷനിലെ സ്വീകരണത്തോടെയാണ് പര്യടനത്തിനു തുടക്കമായത്.
ബേക്കറി ജംഗ്ഷന്, നന്ദാവനം, വഴുതയ്ക്കാട്, ഡിപിഐ, ജഗതിബണ്ട് റോഡ്, കാരക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കണ്ണേറ്റുമുക്കിലെത്തിയപ്പോള് സ്വീകരണം നല്കാന് തടിച്ചു കൂടിയത് ആയിരക്കണക്കിന് പേര്. പ്രദേശ വാസികളെ കൂടാതെ ആട്ടോറിക്ഷാ തൊഴിലാളികളും പ്രത്യേകമായി സ്വീകരണം നല്കി. തുടര്‍ന്ന് നിരവധി ആട്ടോറിക്ഷകളുടെ അകമ്പടിയോടെയായിരുന്നു പര്യടനവാഹനം നീങ്ങിയത്. തൈക്കാട് ജംഗ്ഷനിലെ സ്വീകരണത്തിന് ശേഷം തമ്പാനൂരില്‍ എത്തിയപ്പോള്‍ റെയില്‍വെ മസ്ദൂര്‍ സംഘ് തൊഴിലാളികളും ബിഎംഎസ് തൊഴിലാളികളും സ്വീകരണം നല്കി.
അരിസ്റ്റോ ജംഗ്ഷന്, ഗാന്ധാരി അമ്മന്‍കോവില്‍, വലിയശാല ഗ്രാമം,കാവില്‍ക്കടവ്, നന്ദാവനം ചെമ്പുപണിപ്പുര റോഡിലെ സ്വീകരണത്തോടെ രാവിലത്തെ പര്യടനം സമാപിച്ചു. വൈകീട്ട് ഹീരാ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പര്യടനം ആറന്നൂര്‍, ആര്യശാല, ചാല, കൊത്തുവാള്‍ തെരുവ്, കിള്ളീപ്പാലം, പഴവങ്ങാടി, ശ്രീകണ്ഠേശ്വരം, ഋഷിമംഗലം, പേട്ട തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രിയോടെ ഈഞ്ചയ്ക്കലില്‍ സമാപിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. അനില്‍കുമാര്‍, തെരഞ്ഞെടുപ്പ് കമ്മറ്റി കോര്‍ഡിനേറ്റര്‍ പി.സുധാകരന്, വലിയശാല പ്രവീണ്‍, തമ്പാനൂര്‍ സന്ദീപ്, ശ്രീകണ്ഠേശ്വരം ഷാജു, കൗണ്‍സിലര്‍മാരായ കരമന അജിത്, ഷീജാമധു, ലക്ഷമി, കോമളവല്ലി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: