തിരുവനന്തപുരം : കോണ്‍ഗ്രസ് മുന്‍ ബ്ലോക് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി കെഎസ്ഇബി യൂണിയന് സെക്രട്ടറി ആയിരുന്ന കല്ലിയൂര്‍ മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിജെപിയില്‍ ചേര്‍ന്നത്.
അതേസമയം വി.എസ്. ശിവകുമാറിന്റേയും തമ്പാനൂര്‍ രവിയുടേയും നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. ശിവകുമാറും, രവിയും പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ലെന്നും മുരളി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: