Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരണത്തില്‍ മുന്നില്‍ തിരുവനന്തപുരം

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 11, 2019, 12:51 pm IST
inKerala

തങ്ങളുടെ പ്രതിനിധിയുടെ മരണത്തിന് സാക്ഷ്യം വഹിക്കാന്‍ കൂടുതല്‍ ദുര്യോഗം ഉണ്ടായ മണ്ഡലം തിരുവനന്തപുരമാണ്. അനന്തപുരിക്കാര്‍ ജയിപ്പിച്ചു വിട്ട മൂന്നുപേരാണ് കാലാവധി തീരും മുന്‍പേ കാലയവനികയില്‍ മറഞ്ഞത്. എംപിയായിരിക്കെ മരിച്ച ആദ്യ മലയാളി പി.എസ്. നടരാജപിള്ളയാണ്. 1966 ജനുവരി 10ന് മരിക്കുമ്പോള്‍ തിരുവനന്തപുരം എംപിയാണ്. തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുമ്പോഴാണ് 1974 ഒക്ടോബര്‍ 6 ന് വി.കെ. കൃഷ്ണമേനോന്‍ മരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായര്‍ തിരുവനന്തപുരം എംപിയായിരിക്കുമ്പോഴാണ് 2005 ജൂലൈയ് 12 മരിച്ചത്. എറ്റവും അവസാനം മരിച്ച മലയാളി ലോക്‌സഭാഗം ഇ.അഹമ്മദാണ്.

എറണാകുളത്തിന്റെ പ്രതിനിധിയായിരിക്കെ രണ്ടു പേര്‍ മരിച്ചു. 1997 ഫെബ്രുവരി 9ന് നിര്യാതനായ സേവ്യര്‍ അറയ്‌ക്കലും 2003 ജൂലൈ 26ന് അന്തരിച്ച ജോര്‍ജ് ഈഡനും. ഈ മരണങ്ങളെ തുടര്‍ന്നു നടന്ന രണ്ട് ഉപതെരഞ്ഞടുപ്പിലും ജയിച്ചത് സെബാസ്റ്റ്യന്‍ പോളായിരുന്നു.

കേന്ദ്രമന്ത്രിയായിരിക്കെ മരിക്കുന്ന ഏക മലയാളി പനമ്പിള്ളി ഗോവിന്ദമേനോനാണ് മുകുന്ദപുരത്തെ പ്രതിനിധിയായിരിക്കെ 1970 മേയ് 23 മരിക്കുമ്പോള്‍ റയില്‍വേ മന്ത്രിയായിരുന്നു. മുഹമ്മദ് ഇസ്മായിൽ സാഹിബ് (1972 ഏപ്രില്‍ 5, മഞ്ചേരി), ഡോ. കെ.ജി. അടിയോടി (1987 ഒക്ടോബര്‍ 22, കോഴിക്കോട്) എന്നിവരും അംഗമായിരിക്കെ നിര്യാതരായി. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സി.എം സ്റ്റീഫന്‍ 1984 ജനുവരി 16ന് അന്തരിക്കുമ്പോള്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍നിന്ന് ലോക്‌സഭയിലംഗമായിരുന്നു. 

സി.കെ. ഗോവിന്ദന്‍നായര്‍ (1964 ജൂണ്‍ 17), തഴവാ കേശവന്‍ (1969 നവംബര്‍ 28), ടി.കെ.സി. വടുതല (1988 ജൂലെ ഒന്ന്), പി.കെ. കുഞ്ഞച്ചന്‍ (1991 ജൂണ്‍ 14), എന്‍.ഇ ബലറാം (1994 ജൂലൈ 16) കൊരമ്പയില്‍ അഹമ്മദ് ഹാജി (2003 മേയ് 12) എന്നിവര്‍ രാജ്യസഭയില്‍ അംഗമായിരിക്കെ നിര്യാതരായ മലയാളികളാണ്. ഒറീസയില്‍ നിന്നുള്ള കെ. വാസുദേവപണിക്കരും അംഗമായിരിക്കെ 1988 മേയ് മൂന്നിന് നിര്യാതനായി. 

ഏറ്റവും കുറഞ്ഞകാലം (85 ദിവസം) കേരളത്തെ പ്രതിനിധീകരിച്ച രാജ്യസഭാംഗമാണ് ഗോവിന്ദന്‍നായര്‍. രണ്ട് അംഗങ്ങളുടെ അടുത്തടുത്തുള്ള നിര്യാണം കാരണം ഒരു രാജ്യസഭാ സീറ്റ് മൂന്നുപേര്‍ പങ്കുവയ്‌ക്കേണ്ടതായി വന്ന ഒരു അപൂര്‍വ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. ടികെസി വടുതല, പി.കെ.കുഞ്ഞച്ചന്‍, തെന്നല ബാലകൃഷ്ണപിള്ള എന്നിവരാണ് അവർ. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.