കൊച്ചി : നിപ വൈറസ് പോലെ കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ തവളച്ചാട്ട വൈറസ് ബാധിച്ചിരിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ലോക്സഭാ സ്ഥാനാര്‍ത്ഥി പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിക്കവേയാണ് ഈ പ്രസ്താവന നടത്തിയത്.
മാഹാരാഷ്ട്ര, കര്‍ണ്ണാടക, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ എല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചേക്കേറുന്ന പ്രവണതയാണ് കണ്ടുവരുന്നത്. കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിനെ തന്നെ പ്രതിരോധത്തില്‍ ആക്കുന്നതാണ് ഇതെന്നും അവര്‍ കൂട്ടിച്ചേത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: