സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവിനും സൈന നെഹ്വാളിനും വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരം ലിയാനി അലക്സാഡ്ര മെയ്നാക്കിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു രണ്ടാം റൗണ്ട് ഉറപ്പിച്ചത്. സ്കോര്‍: 21-9, 21-7.
ഇരുപത്തേഴ് മിനിറ്റുകൊണ്ടാണ് സിന്ധു ആദ്യ ജയം സ്വന്തമാക്കിയത്. രണ്ട് ഗെയിമും അനായാസം നേടിയ സിന്ധു ഒരിക്കല്‍ പോലും കടുത്ത പോരാട്ടം നേരിട്ടില്ല. രണ്ടാം റൗണ്ടില്‍ ഡെന്മാര്ക്ക് താരം മിയാ ബ്ലിച്ച്ഫെല്റ്റാണ് സിന്ധുവിന്റെ എതിരാളി.
ഇന്തോനേഷ്യന്‍ താരം യൂളിന യോസഫിന് സൂസാന്റോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സൈന രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോര്‍: 21-16, 21-11. ആദ്യ ഗെയിമില്‍ 15-15ന് ഒപ്പം നിന്ന ശേഷമാണ് സൈന വിജയം പിടിച്ചെടുത്തത്. അടുത്ത റൗണ്ടില്‍ തായ്ലന്ഡ് താരം പോന്പാവീ ചോച്ചുവോങ്ങിനെയോ മുഗ്ദ എഗ്രിയെയോ സൈന നേരിടും.
ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ മനു അത്രി-ബി. സുമീത് റെഡി സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. സിംഗപ്പൂര്‍ താരങ്ങളായ ഡാനി ബാവ ക്രിസാന്റ-കീന്‍ ഹീന്‍ ലോ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റു. സ്കോര്‍: 13-21, 17-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക: