ഹൈദരാബാദ്: ഐപിഎല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന് കെയ്ന്‍ വില്യംസണും ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹ്മതും ടീമിലേക്ക് തിരിച്ചെത്തുമെന്ന് പരിശീലകന് ടോം മൂഡി.
പരിക്കിന്റെ പിടിയിലായതിനാല്‍ നായകന് വില്യംസണ് കഴിഞ്ഞ പല മത്സരങ്ങളിലും കളിച്ചിരുന്നില്ല. വില്യംസണിന്റെ വരവോടെ ഹൈദരാബാദ് മധ്യനിര കൂടുതല്‍ ശക്തമാകും. ആറു മത്സരങ്ങളില്‍നിന്ന് മൂന്ന് വീതം വിജയവും തോല്‍വിയുമായി ആറു പോയിന്റാണ് ഹൈദരാബാദിനുള്ളത്. ഏപ്രില്‍ 14ന് ദല്‍ഹിക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: