ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനും മകന് നകുലിനും 785 കോടി രൂപയുടെ സ്വത്ത്. നകുലിന് 660.01 കോടിയുടെ സ്ഥാവര, ജംഗമ സ്വത്ത്. ചിന്ദ്വാര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന നകുല്‍ നാമനിര്ദ്ദേശപത്രികക്ക് ഒപ്പം നല്കിയ സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം.
നകുലിന് 615.93 കോടി രൂപയുടെ ജംഗമസ്വത്തും 41.77 കോടിയുടെ സ്ഥാവര സ്വത്തുമാണ് ഉള്ളത്. ഭാര്യ പ്രിയയുടെ പേരില്‍ 2.30 കോടിയുടെ ജംഗമ സ്വത്തുമുണ്ട്. സ്വന്തം പേരിലും കുടുംബത്തിന്റെ പേരിലുള്ള കമ്പനികള്‍ വഴിയുമാണ് തനിക്ക് ഇത്രയും സ്വത്തുള്ളതെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
നകുലിന്റെ മറ്റു സ്വത്തുക്കള്‍: 896.669 ഗ്രാം സ്വര്‍ണ്ണം, 7.630 കിലോ വെള്ളി, 78.45 ലക്ഷം രൂപ വിലമതിക്കുന്ന 147.58 കാരറ്റ് വജ്രവും രത്നാഭരണങ്ങളും, 57.62 ലക്ഷത്തിന്റെ 161.84 കാരറ്റ് വജവ്രും രത്നാഭണങ്ങളും.
201718 ല്‍ നകുലിന് 2.76 കോടി രൂപയുടെ വാര്‍ഷിക വരുമാനവും പ്രിയക്ക് 4.18 കോടിയുടെ വര്ഷികരവുമാനവുമാണ് ഉണ്ടായിരുന്നത്. നിരവധി ബാങ്കുകളില്‍ അക്കൗണ്ടുകളുണ്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ദുബൈ, ഷാര്‍ജ ക്യാമ്പസുകളിലും സ്പാന്‍ എയര്‍ പ്രൈമവറ്റ് ലിമിറ്റഡിനും ഓഹരികളുണ്ട്, നകുലിനും സഹോദരനും ചേര്‍ന്ന് ചിന്ദ്വാരയില് 7.82 ഏക്കര്‍ ഭൂമിയുണ്ട്. അമേരിക്കയിലെ മാസാച്ചുസെറ്റ്സിലെ ബേ സ്റ്റേറ്റ് കോളേജില്‍ നിന്നാണ് നകുല്‍ എംബിഎ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: