റായ്പ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാദയില്‍ ബിജെപി എംഎല്‍എ ഭീമാ മാണ്ഡവി അടക്കം അഞ്ചു പേരെ വധിച്ച സംഭവത്തിനു പിന്നില്‍ നൂറിലേറെ നക്സലുകളെന്ന് പോലീസ്. സ്ഫോടന സ്ഥലത്തു നിന്ന് നക്സലുകള്‍ ഉപയോഗിച്ച ജിപിഎസ് സംവിധാനം കണ്ടെടുത്തിട്ടുണ്ട്. ഇതുമായി ബന്ധിപ്പിച്ചാണ് ബോംബ് വച്ചിരുന്നതെന്ന് പോലീസ് കരുതുന്നു.
മാണ്ഡവിയും നാലു സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ചൊവ്വാഴ്ച വൈകിട്ട് കുഴിബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കമാന്‍ഡര്‍മാരായ ദേവ, വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നക്സലുകള്‍ എത്തിയതെന്നും പോലീസ് സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: