അഹമ്മദാബാദ് : ഗുജറാത്തിലെ പിന്നാക്ക വിഭാഗ നേതാവും എംഎല്‍എയുമായ അല്‍പേഷ് ഥാക്കൂര്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചു. ഥാക്കൂര്‍ സമൂദായത്തെ അവഗണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഥാക്കൂര്‍ കോണ്‍ഗ്രസ് വിട്ടത്. ഭരത് ഥാക്കൂര്‍, ധവാല്‍ സിങ് സല എന്നീ രണ്ട് എംഎല്‍എമാരോടും കോണ്‍ഗ്രസ് വിടും.
ഇത് സംബന്ധിച്ച് പിന്നാക്ക സമുദായ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധവാല്‍ സിങ് സല അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കേ മൂവരും പാര്‍ട്ടിവിടുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: