ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ജമ്മു കശ്മീരിലെ ഭീകരര്‍ക്ക് പണം എത്തിച്ചു നല്കിയ കേസില്‍ 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് എന്‍ഐഎ കോടതിയാണ് ഉത്തരവിട്ടത്.
കസ്റ്റഡി ഉത്തരവായതിനെ തുടര്‍ന്ന എന്‍ഐഎ സംഘം യാസിന് മാലികിനെ ജമ്മുവിലെ കോട് ബല്‍വാല്‍ ജയിലില്‍ ന്നും ദല്‍ഹിയിലേക്ക് കൊണ്ടുവന്നു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന യാസിന് മാലിക്കിന്റെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
കശ്മീരിലെ ഭീകരവാദികള്‍ക്ക് ധനസഹായം എത്തിച്ചുനല്‍കിയെന്ന കേസിന് പുറമേ യാസിന് മാലികിന്റെ നിരോധിത സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫണ്ടിന്റെ വരുമാന ശ്രോതസ്സുകളെപ്പറ്റിയും എന്‍ഐഎ ചോദ്യം ചെയ്യും.
പൊതു സുരക്ഷാ നിയമപ്രകാരം യാസിന് മാലിക്കിനെ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1989ല്‍ മുന്‍ കേന്ദ്രമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ റുബയ്യ സെയ്ദിനെ തട്ടിക്കൊണ്ടുപോയ കേസിലും യാസിന് മാലിക് പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: