ന്യൂദല്‍ഹി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചതെന്ന് സിബിഐ കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ലാലുവിന്റെ ജാമ്യാപേക്ഷ തള്ളിയത്.
ഇതിനു മുമ്പ് ലാലു ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് അവിടെവെച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെന്നും സിബിഐ സുപ്രീം കോടതി അറിയിച്ചിരുന്നു. ശാരീരിക അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞിരുന്ന ലാലു പെട്ടെന്ന് ആരോഗ്യവാനായത് സംശയാസ്പദമാണെന്നും സിബിഐ കോടതിയില്‍ വാദിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ജാമ്യം അനുവദിക്കണമെന്നാണ് ലാലു അപേക്ഷിച്ചത്.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ലാലുവിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: