ഇസ്ലാമബാദ് : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശനങ്ങള്‍ ഒത്തു തീര്‍പ്പാകണമെങ്കില്‍ ഇന്തയിൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് സഹായകരമാകില്ലെന്നും ഇമ്രാൻഖാൻ പറഞ്ഞു.
വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിച്ചത്. വ്യാഴാഴ്ച തുടക്കം കുറിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ മാത്രമേ മുടങ്ങിക്കിക്കുന്ന പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനസ്ഥാപിക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴത്തേക്കാള്‍ പിന്നോട്ട് പോകാനാണ് സാധ്യത.
ബിജെപിയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. അതേസമയം മുസ്ലിങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നതായും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പറയാനാവില്ല. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെപ്പോലെ മോദിയും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ദേശീയ വികാരമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് എടുത്തുകളയുന്നതടക്കമുള്ള ബിജെപിയുടെ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാത്രമാണെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. ഇത് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങുന്നവരെ വിലക്കുന്നതാണ്. ഇത് ആശങ്ക ഉളവാക്കുന്നതാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
ആണവ ശക്തിയുള്ള അയല്‍ രാജ്യങ്ങള്‍ കശ്മീരിനായി അവകാശ വാദം ഉന്നയിക്കുന്നു. ഈ രാജ്യങ്ങള്‍ കശ്മീരിന്റെ ഒരോ ഭാഗവും ഭരിക്കുന്നുമുണ്ട്. കശ്മീര്‍ രാഷ്‌ട്രീയ സമരമാണ്. സൈന്യം അതിനൊരു ഉത്തരമല്ല. സ്വാതന്ത്യം നേടിയതു മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ കശ്മീരിനായി പേരാടി വരികയാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: