ന്യൂദല്‍ഹി : നോട്ട് നിരോധനത്തിന് ശേഷം വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കറന്‍സി കോണ്ടുവന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ല. നോട്ട് അസാധുവാക്കിയതിന്റെ മറവില്‍ വിദേശത്ത് അച്ചടിച്ച നോട്ടുകള്‍ മാറ്റിയെടുത്തെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നോട്ട് നിരോധനത്തിന് മുമ്പോ നിരോധന സമയത്തോ അതിനുശേഷമോ വിദേശത്ത് നിന്ന് കറന്‍സി ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
നോട്ട് നിരോധനത്തിന് പിന്നാലെ മൂന്ന് ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ വിദേശത്ത് അച്ചടിച്ച് ഇന്ത്യയില്‍ എത്തിച്ചതായി കഴിഞ്ഞ ദിവസെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇവ വ്യോമസേനയുടെ വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിച്ച് മാറ്റിയെടുക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതതാവ് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: