ലണ്ടന്‍: ബെല്‍ജിയത്തിന്റെ ലോകകപ്പ് താരം ഏദന്‍ ഹസാഡിന്റെ എണ്ണംപറഞ്ഞ രണ്ട് ഗോളുകളുടെ മികവില്‍ വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ച്് ചെല്‍സി പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിവന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി വെസ്റ്റഹാമിനെ മറികടന്നത്.
ഇരുപത്തിനാലാം മിനിറ്റിലും അവസാന മിനിറ്റിലുമാണ് ഏദന്‍ ഹസാഡ് വെസ്റ്റ്ഹാമിന്റെ ഗോള്‍ വല കുലുക്കിയത്. ആദ്യ ഗോള്‍ സൂപ്പറായിരുന്നു. ഒട്ടെറേ പ്രതിരോധനിരക്കാരെ മറികടന്നാണ് ഹസാഡ് പന്ത് വലയിലാക്കിയത്.
ഈ വിജയത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാനുള്ള സാധ്യതകള്‍ ചെല്‍സി സജീവമാക്കി. ആഴ്സണലിനെയും ടോട്ടനത്തെയും പിന്നിലാക്കി ചെല്‍സി പോയിന്റ്നിലയില്‍ മൂന്നാം സ്ഥാനത്തെത്തി.
ചെല്‍സിക്ക് 33 മത്സരങ്ങളില്‍ 66 പോയിന്റായി. ടോട്ടനം 32 മത്സരങ്ങളില്‍ 64 പോയിന്റുമായി നാലാം സ്ഥാനത്താണ്. ആഴ്സണല്‍ അഞ്ചാം സ്ഥാനത്തും. അവര്‍ക്ക് 32 മത്സരങ്ങളില്‍ 63 പോയിന്റുണ്ട്.
പോയിന്റ് നിലയില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കാണ് അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുക. അടുത്ത മത്സരത്തില്‍ ചെല്‍സി ലിവര്‍പൂളിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: