ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ ഇന്ന്് അയാക്സിനെ നേരിടാനൊരുങ്ങുന്ന യുവന്റസിന് വിജയം നേടാന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സാന്നിദ്ധ്യം അനിവാര്യം. പക്ഷെ പരിക്കില്‍ നിന്ന മോചനം നേടിവരുന്ന റൊണാള്‍ഡോ ഇന്ന് കളിക്കളത്തിലിറങ്ങുമൊയെന്നകാര്യത്തില് അനിശ്ചിതത്വം തുടരുകയാണ്.
കഴിഞ്ഞമാസം ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഹാട്രിക്ക് നേടിയ ടീമിന് വിജയമൊരുക്കിയശേഷം റൊണാള്‍ഡോ യുവന്റസിനായി കളിച്ചിട്ടില്ല. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗീസിനായി കളിക്കുമ്പോള്‍ പരിക്കേറ്റതിനുശേഷം റൊണാള്‍ഡോ കളിക്കളത്തിലിറങ്ങിയിട്ടില്ല.
പക്ഷെ കോച്ച് മസിമിലിയാനോ അല്ലെഗ്രിക്ക് ഒരു സംശയവുമില്ല. പരിക്കില്‍ നിന്ന മോചിതനായ റൊണാള്‍ഡോ ഇന്ന് കളിക്കാനിറങ്ങുമെന്നാണ് കോച്ചിന്റെ വിശ്വാസം.
അഞ്ചുതവണ ബാലണ്‍ ഡി ഓര് പുരസ്കാരം നേടിയ റൊണാള്‍ഡോ കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചു. റൊണാള്‍ഡോ ഇന്ന് കളിക്കുമെന്ന് തന്നെയാണ് പോര്‍ച്ചുഗീസ് സഹതാരമായ ജോവോ കാസെലോയും പറയുന്നത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു തികഞ്ഞ പ്രൊഫഷണലാണ്. ടീമിനെ സഹായിക്കാനായി ആവശ്യമായ എന്തും ചെയ്യുമെന്ന് കാസെലോ പറഞ്ഞു. റൊണാള്‍ഡോയുടെ സാന്നിദ്ധ്യം തന്നെ ടീമിന് ഏറെ ഗുണം ചെയ്യും.
ചാമ്പ്യന്‍സ് ലീഗ് കിരീടം അഞ്ചുതവണ നേടിയ ഏക കളിക്കാരനാണ് റൊണാള്‍ഡോ. ഈ ചാമ്പ്യന്സിപ്പില് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനും. കഴിഞ്ഞ പതിനഞ്ച് സീസണിലായി 124 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇത് റെക്കോഡാണ്.റൊണാള്‍ഡോ കളിക്കുന്നില്ലെങ്കില്‍ മരിയോ മാന്്സുകിക്കിനെ കോച്ച് കളിക്കളത്തിലിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: