ന്യൂദല്‍ഹി: ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. ഐപിഎല്‍ മൂന്നാം ആഴ്്ചയിലേക്ക് കടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനുള്ള ഓറഞ്ച് തൊപ്പി വാര്‍ണറുടെ ശിരസില്‍. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായ വാര്‍ണര്‍
ആറു മത്സരങ്ങളില്‍ 349 റണ്‍സുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 87.25 ശതമാനമാണ് ശരാശരി.ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയാണ് രണ്ടാം സ്ഥാനത്ത്. ഹൈദരാബാദ് ടീമില്‍ വാര്‍ണറുടെ പങ്കാളിയായ ബെയര്‍സ്റ്റോ 263 റണ്‍സ് നേടിയിട്ടുണ്ട്. 43.83 ആണ് ശരാശരി.
കിങ്ങ്സ് ഇലവന് പഞ്ചാബ് ഓപ്പണര്‍ ലോകേഷ് രാഹുല്‍ 217 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. 54.25 ആണ് ശരാശരി.ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (215), കൊല്‍ക്കത്തയുടെ ആന്ദ്രെ റസ്സല്‍ (207) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍.
ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയാണ് ഒന്നാം സ്ഥാനത്ത്്. ദല്‍ഹി ക്യാപിറ്റല്‍സ് താരമായ റബാഡയ്ക്ക് പതിനൊന്ന് വിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ക്ക് പര്‍പ്പിള്‍ ക്യാപ്പ് സമ്മാനമായി ലഭിക്കും.
റോയല്‍ ചലഞ്ചേഴ്സിന്റെ യുസ്വേന്ദ്ര ചഹല്‍ ഒമ്പത് വിക്കറ്റുമായി രണ്ടാം സ്ഥാനത്ത്് നില്ക്കുന്നു. രാജസ്ഥാന് റോയല്‍സിന്റെ ശ്രേയസ് ഗോപാലിനും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സന്ദീപ് ശര്മയ്്ക്കും എട്ട് വിക്കറ്റ് വീതം ലഭിച്ചു. പക്ഷെ ബൗളിങ് ശരാശരിയില്‍ സന്ദീപ് ശര്‍മയെ പിന്തള്ളി ശ്രേയസ് ഗോപാല്‍ മൂന്നാം സ്ഥാനം നേടി. സന്ദീപ് ശര്‍മ നാലാം സ്ഥാനത്താണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുഹമ്മദ് നബി (7) യാണ് അഞ്ച് സ്ഥാനത്ത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: