തൃപ്രയാര്‍: വൈമാളില്‍ നിന്നുള്ള ലാഭം നേരത്തെ പ്രഖ്യാപിച്ചതിലും ഇരട്ടി നല്കി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. മൂന്ന് മാസം മുന്‍പ് യൂസഫലിയുടെ ജന്മനാടായ നാട്ടികയിലെ തൃപ്രയാറില്‍ പ്രവര്‍ത്തനം തുടങ്ങിയ വൈ മാളിലെ ലാഭം വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നാട്ടികയിലെ വിവിധ ആരാധാനാലയങ്ങള്‍ക്കും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിന് അഞ്ച് ലക്ഷവും, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിനും തൃപ്രയാര്‍ സെന്റ് ജൂഡ് ദേവാലയത്തിനും രണ്ട് ലക്ഷം വീതവും നല്‍കുമെന്നാണ് ഡിസംബര്‍ 29ന് വൈമാള്‍ ഉദ്ഘാടന ദിവസം അറിയിച്ചത്.
വൈമാളില്‍ നടന്ന ചടങ്ങില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിന് 10 ലക്ഷമായി ഇരട്ടിയാക്കി വര്‍ധിപ്പിച്ചുള്ള ചെക്ക് ക്ഷേത്രം ഉദ്യോഗസ്ഥര്‍ക്കും, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിനും, തൃപ്രയാര്‍ സെന്റ് ജൂഡ് ദേവാലയത്തിനും രണ്ട് ലക്ഷമെന്നത് മൂന്ന് ലക്ഷമാക്കിയുമാണ് ഭാരവാഹികര്ക്ക് കൈമാറിയത്. നാട്ടികയില്‍ പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന നാട്ടിക ജുമാ മസ്ജിദിന് 10 ലക്ഷവും പ്രഖ്യാപിച്ചിരുന്നു. പള്ളിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം തുക നല്‍കുമെന്ന് എം.എ. യൂസഫലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: