Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരഞ്ഞ്, കരഞ്ഞ്, കടനാട്… മാനത്തൂരില്‍ മരിച്ച പ്രിയപ്പെട്ടവര്‍ക്ക് ജന്മനാടിന്റെ അശ്രുപൂജ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 9, 2019, 03:36 am IST
inKerala

പാലാ: പാലാ-തൊടുപുഴ പാതയിലെ മാനത്തൂരില്‍ ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചുപേരില്‍ നാലുപേരുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ സംസ്‌കരിച്ചു. ഒരാളുടെ സംസ്‌കാരം ഇന്ന് നടക്കും. കടനാട് കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ്-28), മലേപ്പറമ്പില്‍ ഉല്ലാസ് (38), ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന്‍ (31) എന്നിവരുടെ മൃതദേഹങ്ങള്‍ വീട്ടുവളപ്പിലും അറയ്‌ക്കപ്പറമ്പില്‍ സുധി ജോര്‍ജ് (ജിത്തു 28)ന്റെ മൃതദേഹം മാനത്തൂര്‍ സെന്റ് മേരീസ് പള്ളിയിലും സംസ്‌കരിച്ചു. വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിന്‍സ് ജോര്‍ജിന്റെ മൃതദേഹം ഇന്ന് 2.30ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കും.

അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ 2.15 ഓടെയാണ് ജന്മനാടായ കടനാട്ടില്‍ എത്തിച്ചത്. മരണത്തിലും കൈവിടാത്ത സുഹൃത്തുക്കളും നാടിന്റെ പ്രിയപ്പെട്ടവരുമായ ഇവരെ അവസാനമായി ഒരു നോക്കുകൂടി കാണാന്‍ ഒരു നാടു മുഴുവന്‍ ഒഴുകിയെത്തി.

മൃതദേഹങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ കടനാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും നാട്ടുകാരും തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്ത് നിലകൊണ്ടു. 2.15 ഓടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകള്‍ നിരയായി വന്നുനിന്നു. ആംബുലന്‍സുകളും അകമ്പടിയായി വന്ന പോലീസ് വാഹനങ്ങളും വളരെ ദൂരത്തു നിന്ന് കണ്ടപ്പോള്‍ തന്നെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ദുഃഖം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. നിയന്ത്രണംവിട്ട് കരഞ്ഞുകൊണ്ടാണ് ആംബുലന്‍സില്‍ നിന്ന് ഉറ്റവരുടെ മൃതദേഹങ്ങള്‍ ഓരോന്നും പുറത്തേക്കിറക്കിയത്. അര മണിക്കൂര്‍  മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ജോബിന്‍സിന്റേതൊഴികെ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലേക്ക് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എറ്റുവാങ്ങി കൊണ്ടുപോയി. ജോബിന്‍സിന്റെ മൃതദേഹം പാലായിലെ ഒരു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. പൊതുദര്‍ശനത്തിന് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയ്‌സണ്‍ പുത്തന്‍കണ്ടവും ഭരണ സമിതിയംഗങ്ങളും നേതൃത്വം നല്‍കി.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ പി.സി. തോമസ്, തോമസ് ചാഴിക്കാടന്‍, വി.എന്‍. വാസവന്‍ എന്നിവരും ജോസ് കെ. മാണി എംപി, നഗരസഭാധ്യക്ഷ ബിജി ജോജോ, കൗണ്‍സിലര്‍മാര്‍, ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടം, സോമശേഖരന്‍ തച്ചേട്ട്, റബ്ബര്‍ ബോര്‍ഡ് അംഗം കെ.എം. സന്തോഷ് കുമാര്‍, മാണി സി. കാപ്പന്‍, ഫിലിപ്പ് കുഴികുളം, വിജയകുമാര്‍, ആര്‍. കണ്ണന്‍, ഷാജി വെള്ളാപ്പാട്, ബെന്നി മൈലാടൂര്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ആര്‍.ടി. മധുസൂദനന്‍, എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.