തൃശൂര്‍: ശബരിമലയില്‍ വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ബിജെപി ഏതറ്റം വരെയും പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ദേശീയ നേതൃത്വം പ്രകടന പത്രികയില്‍ തന്നെ പറഞ്ഞിട്ടുണ്ട്, ഇതിനായി നിയമനിര്‍മാണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പരിഗണനയിലുണ്ട്. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതില്‍ അപാകതയുണ്ടോയെന്ന് പറയേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കേരളത്തിന് മാത്രമായി ഒരു തെരഞ്ഞെടുപ്പ് നിയമമില്ല. തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരെ ബിജെപി ബഹുമാനിക്കും. പക്ഷേ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സിപിഎം സെക്രട്ടറിയെപ്പോലെയാണ് സംസാരിക്കുന്നത്.
പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ അപാകത ഉണ്ടെങ്കില്‍ കേന്ദ്ര കമ്മീഷന് പറയട്ടെ. കേരളത്തിലെ കമ്മീഷണര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്. ചാനലുകളില്‍ പോയിരുന്ന് അബദ്ധ പ്രസ്താവനകളാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: