Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി പ്രകടന പത്രിക; ഭീകരവാദത്തിനെതിരെ സന്ധിയില്ലാ പോരാട്ടം തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2019, 03:31 am IST
in Kerala

ന്യൂദല്‍ഹി: ഭീകരവാദത്തിനെതിരെ സന്ധിയില്ലാ പോരാട്ടം തുടരുമെന്ന് ബിജെപിയുടെ പ്രകടന പത്രിക. ഭീരരതയെ നേരിടുന്നതില്‍ സുരക്ഷാ സേനയ്‌ക്ക് സര്‍വസ്വാതന്ത്ര്യം നല്‍കുന്ന നയം തുടരുമെന്നും ഇന്നലെ പുറത്തിറക്കിയ സങ്കല്‍പ് പത്ര എന്നു പ്രകടന പത്രികയില്‍ പറയുന്നു. 

പ്രതിരോധസേനയെ കൂടുതല്‍ ശക്തമാക്കുന്നതിനായി ആയുധങ്ങളുടെ അടക്കമുള്ള കരാറുകള്‍ വേഗത്തിലാക്കും. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം പൂര്‍ത്തിയാവുന്നതോടൊപ്പം സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികളുമുണ്ടാവും.

പ്രതിരോധ മേഖലയിലെ മേക്ക് ഇന്‍ ഇന്ത്യ സംരംഭങ്ങള്‍ ശക്തിപ്പെടുത്തും. എകെ 203 യന്ത്രത്തോക്കുകള്‍ നിര്‍മിക്കുന്ന അമേഠിയിലെ ആയുധശാല പോലെയുള്ള തദ്ദേശീയ ആയുധ നിര്‍മാണ യൂണിറ്റുകള്‍ ശക്തമാക്കും. തൊഴില്‍ ലഭ്യതയും പ്രതിരോധമേഖലയിലെ നിക്ഷേപ സാധ്യതകളും ഇതുവഴി ഉയര്‍ത്താം.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയ സര്‍ക്കാര്‍ വിരമിച്ച സൈനികര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കും. വിരമിക്കുന്നതിന് മൂന്നുവര്‍ഷം മുമ്പു തന്നെ റീസെറ്റില്‍മെന്റ് പദ്ധതികള്‍ ആരംഭിക്കും. ഉന്നത പഠന സഹായം, വീട് വയ്‌ക്കാന്‍ സഹായം, സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം, മറ്റു തൊഴില്‍ പരിശീലനം എന്നിവ ഈ കാലയളവില്‍ സൈനികര്‍ക്ക് നല്‍കും.

ആഭ്യന്തര സുരക്ഷ ഒരുക്കുന്നതില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനായി ആധുനികവല്‍ക്കരണ പ്രക്രിയ വേഗത്തിലാക്കും. സൈബര്‍ ക്രൈം അടക്കമുള്ളവ കൈകാര്യം ചെയ്യാനായി സംസ്ഥാന പോലീസ് സേനകള്‍ക്ക് കൂടുതല്‍ മികച്ച പരിശീലനം നല്‍കും. 

നുഴഞ്ഞുകയറ്റം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും തടയാന്‍ അസമിലെ ദുബ്രിയില്‍ നിര്‍മിച്ചതിന് സമാനമായ മുള്ളുവേലികള്‍ അതിര്‍ത്തിയിലെങ്ങും നിര്‍മിക്കും.

രാജ്യാതിര്‍ത്തിയില്‍ നിലവിലുള്ള ആറ് ചെക്‌പോസ്റ്റുകള്‍ക്ക് പുറമേ 2024ന് മുമ്പായി 14 ചെക് പോസ്റ്റുകള്‍ കൂടി അധികമായി നിര്‍മിക്കും. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ അയല്‍ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കം ഇതുവഴിയാക്കും.

തീരസംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ തീരദേശ സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. തീരദേശ സുരക്ഷയ്‌ക്കായി ദേശീയ സമിതി സ്ഥാപിക്കും. 

അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കും. ഹിന്ദുക്കള്‍, ബുദ്ധന്മാര്‍, ജൈനന്മാര്‍, സിഖുകാര്‍ എന്നിവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത്. ഇതിനായി പൗരത്വ നിയമ ഭേദഗതി കൊണ്ടുവരും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. അവരുടെ ഭാഷാപരവും സാംസ്‌ക്കാരികവും സാമൂഹ്യപരവുമായി അസ്തിത്വങ്ങളെ സംരക്ഷിക്കും. 

ഇടതു ഭീകരവാദത്തെ ഇല്ലാതാക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അവരുടെ ചെറിയ തുരുത്തുകള്‍ കൂടി ഇല്ലാതാക്കും. ഇടതു ഭീകരവാദികള്‍ക്ക് ശക്തിയുള്ള മേഖലയിലേക്ക് വന്‍തോതില്‍ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും എത്തിക്കുന്ന പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കും. 

കശ്മീരി പണ്ഡിറ്റുകളെ കശ്മീരില്‍ തിരികെ എത്തിച്ച് അവരുടെ പുനരധിവാസം ഉറപ്പാക്കും. വടക്കന്‍ പാക്കിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഛമ്പില്‍ നിന്നും വരുന്ന അഭയാര്‍ഥികളുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കും. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ള ജനസംഘകാലം മുതലുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കും. ആര്‍ട്ടിക്കിള്‍ 35എയിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കാന്‍ സാധിച്ചത് നേട്ടമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.