തൊടുപുഴ: ഏഴ് വയസുകാരന് മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന പ്രതിയെ ഇന്ന് പോക്സോ കോടതിയില്‍ ഹാജരാക്കും. മൂന്നരവയസുള്ള ഇളയകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയായ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെതിരെ പോലീസ് മറ്റൊരു കേസെടുത്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. വിശദമായ ചോദ്യം ചെയ്യലിനായി രണ്ട് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന്് തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ് വ്യക്തമാക്കുന്നു. നിലവില്‍ മുട്ടം ജയിലിലാണ് പ്രതി. മുമ്പ് മൂന്ന് ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കുട്ടി മരിക്കുന്ന ശനിയാഴ്ച രാവിലെയാണ് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: