തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ പാടില്ലെന്നുമുള്ള നിയമം കാറ്റില്‍ പറത്തി ഇടത് സംഘടനയുടെ മാഗസിന്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ മാഗസിനിലാണ് ഇടതുപക്ഷമുന്നണിക്ക് അനുകൂലമായും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ചും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
പതിനായിരക്കണക്കിന് കെഎസ്ഇബി ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലിക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിന്യസിച്ചിരിക്കുന്നത്. പ്രത്യേക രാഷ്ട്രീയ ചായ്വുള്ള ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷമായി ജോലിചെയ്യാന്‍ സാധിക്കുമെന്ന സംശയവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് ന്യൂസ് എന്ന മാഗസിനാണ് വിവാദത്തിലായിരിക്കുന്നത്. മാഗസിനിന്റെ എഡിറ്റോറിയല്‍ പേജില്‍ ‘വോട്ടവകാശം രേഖപ്പെടുത്തുമ്പോള്‍’ എന്ന തലക്കേട്ടില്‍ ഇടതുപക്ഷത്തിന് അനുകൂലമായാണ് കുറിപ്പ്. ഇതിന് പുറമെ വൈദ്യുതി ജീവനക്കാരുടെ പക്ഷമേതെന്ന തലക്കെട്ടില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ചുള്ള ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളെയോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയോ തദേശ സ്വയം ഭരണ സ്ഥാപനങ്ങളെയോ വിമര്‍ശിക്കാന്‍ പാടില്ലെന്ന് കെഎസ്ഇബി സീനിയര്‍ സൂപ്രണ്ടിന്റെ സര്‍ക്കുലര്‍ വരെ നിലവില്‍ ഉണ്ട്. സോഷ്യല്‍ മീഡിയ വഴിയോ മറ്റ് മാധ്യമങ്ങള്‍ വഴിയോ ചട്ടലംഘനം നടത്തിയാല്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനം നടന്നിട്ടും ജില്ലാ ഭരണകൂടമോ തെരഞ്ഞെടുപ്പ് ഓഫീസറോ നടപടി എടുക്കാന്‍ തയ്യാറാകുന്നില്ല. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതികരിച്ച എന്‍ഡിഎ തൃശൂര്‍ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കെതിരെ വിശദീകരണം ചോദിക്കുകയും മറ്റു ചട്ടലംഘനങ്ങള്‍ കണ്ടില്ലെന്നും നടിക്കുകയാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: