ചാരുംമൂട് : കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്ത്ഡോക്സ് വിഭാഗം അതിക്രമിച്ച് കയറിയതിനെതിരെ യാക്കോബായ വിഭാഗം മാര്‍ച്ച് നടത്തി. ചെറു പുഷ്പ ബഥനി സ്കൂള്‍ ജങ്ഷനില്‍ നിന്നും രാവിലെ പതിനൊന്നിനാണ് മാര്‍ച്ച് ആരംഭിച്ചത്.
ഓര്‍ത്ത്ഡോക്സ് വിഭാഗം പള്ളിയില്‍ അതിക്രമിച്ച് കയറിയിട്ടും പോലീസ് നടപടി ഒന്നും സ്വീകരിച്ചില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം പള്ളിയിലെത്തിയവരെ തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ചാണ് യാക്കോബായ വിശ്വാസികളും വൈദികരും ചേര്‍ന്ന് മാര്‍ച്ച് നടത്തിയത്. അതേസമയം കുറത്തിക്കാട് പോലീസ് സ്റ്റേഷന് 200 മീറ്റര്‍ അകലെ വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: