ലപ്പുറം : എടപ്പാടിയില്‍ പത്തുവയസ്സുകാരിയെ ആക്രമിച്ച സംഭവത്തില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം സി. രാഘവനെതിരെ നടപടിയൊന്നുമെടുക്കാതെ പാര്‍ട്ടി. കുട്ടി വീണ് പരിക്കേറ്റതാണെന്നും അതിനാല്‍ രാഘവനെതിരെ നടപടി ഒന്നും ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി ഇതുമായി ബന്ധപ്പെട്ട് അറിയിച്ചിരിക്കുന്നത്.
സിപിഎം മലപ്പലുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് വീണ് പരിക്കേറ്റതാണെന്ന് മനസ്സിലായിട്ടുണ്ട്. അതേസമയം വീട്ടിലെ ആക്രിസാധനങ്ങള്‍ പെറുക്കുന്നത് തടയുകമാത്രമാണ് സി. രാഘവന് ചെയ്തത്. ഇത് സ്വാഭാവികമാണെന്നും ജില്ലാ സെക്രട്ടറി ന്യായീകരിച്ചു.
ജാമ്യമില്ലാ വകുപ്പുകളാണ് സി. രാഘവനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: