Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഓപ്പറേഷന്‍ ഉഡാന്‍’ വെറും ഉഡായിപ്പ്

നീരജ് ജി.ജിbyനീരജ് ജി.ജി
Apr 8, 2019, 12:55 pm IST
inKerala

തിരുവനന്തപുരം: തലസ്ഥാനത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ പറന്ന ഡ്രോണുകളെ കണ്ടെത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ ഉഡാന്‍’ വെറും ഉഡായിപ്പ്. കഴിഞ്ഞ ഒരു മാസത്തിനിടെ തലസ്ഥാനത്തിന്റെ വിവിധ അതീവ സുരക്ഷാമേഖലകളില്‍ അഞ്ച് തവണയാണ് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണുകള്‍ പറന്നത്. അന്വേഷണം പ്രഖ്യാപിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും പോലീസിന് ഡ്രോണുകളെക്കുറിച്ച് ഒരു വിവരവുമില്ല.

മാര്‍ച്ച് 21ന് കോവളത്ത് പട്രോളിങ് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് രാത്രി ഡ്രോണ്‍ ആദ്യമായി കണ്ടത്. 25ന് രാത്രി സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ ക്യാമറ പറന്നു. 

പോലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണിതു കണ്ടത്. ആ ദിവസങ്ങളില്‍ തന്നെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപവും ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. സിസി ടിവിയിലും ഇത് തെളിഞ്ഞു.

ഡ്രോണുകളെ കണ്ടെത്താന്‍ മാര്‍ച്ച് 26നാണ് ‘ഓപ്പറേഷന്‍ ഉഡാന്‍’ എന്ന് പേരിട്ട് പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചത്. അനധികൃത ഡ്രോണുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ലൈസന്‍സ് വേണ്ടാത്ത ചൈനീസ് ഡ്രോണുകള്‍ക്കായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുമായിരുന്നു ഓപ്പറേഷന്‍ ഉഡാന്റെ ലക്ഷ്യം.

രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മാര്‍ച്ച് 29ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 

സുരക്ഷാ മേഖലകള്‍ക്ക് മുകളില്‍ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പോലീസ് എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ മാര്‍ച്ച് 30ന് രാത്രി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ പറന്നുവീണു. വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ വീണത് സിഐഎസ്എഫ് അധികൃതരാണ് കണ്ടത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശംഖുംമുഖം ബീച്ചില്‍ ഉണ്ടായിരുന്ന ഒരു കുടുംബം വിശ്രമിക്കുന്നതിനിടെ മക്കള്‍ ചൈനീസ് നിര്‍മിത നാനോ ഡ്രോണ്‍ ബീച്ചില്‍ പറത്തുകയും നിയന്ത്രണം വിട്ട് വിമാനത്താവളത്തിനുള്ളില്‍ പതിക്കുകയുമായിരുന്നെന്ന് കണ്ടത്തി. ഇതില്‍ മാത്രമാണ് ഡ്രോണ്‍ പറത്തിയവരെ കണ്ടെത്താന്‍ സാധിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയും പോലീസ് ആസ്ഥാനത്തിനു മുകളില്‍ ഡ്രോണ്‍ പറന്നു. പറന്ന ഡ്രോണുകളെ കണ്ടെത്താന്‍ ഒരു വശത്ത് അന്വേഷണം നടക്കുമ്പോള്‍ മറുഭാഗത്ത് വീണ്ടും ഡ്രോണുകള്‍ പറക്കുന്നത് പോലീസിന് തലവേദനയാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.