കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍.എംപാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടലിന് പിന്നാലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 1,565 എംപാനല്‍ ഡ്രൈവര്‍മാരാണ് നിലവില്‍ കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നത്.
ഈ മാസം 30നകം പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടത് ഉത്തരവ്. മാത്രമല്ല പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നോട്ടീസ് അയക്കാനും നിര്‍ദ്ദേശം. നിലവില്‍ 2,500 ഓളം ഒഴിവുകള്‍ കെഎസ്ആര്‍ടിസിയിലുണ്ട്. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.
നേരത്തെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധി നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതി നിലപാട് കടുപ്പിച്ചതോടെയാണ്, കണ്ടക്ടര്‍മാരെ പിരിച്ചുവിടാനും, പിഎസ് സി പട്ടികയിലുള്ളവരെ നിയമിക്കാനും തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: