കൊച്ചി: നാടിന്റെ സമഗ്ര പുരോഗതിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പോരാട്ടം നടത്തുമ്പോള്‍ അത് തടസപ്പെടുത്തി രാജ്യത്തെ ശിഥിലമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് ബിജെപി ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പിഎ സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ് ചെയ്തത്. ഭരണമേല്ക്കുമ്പോള് തകര്‍ച്ചയുടെ വക്കിലായിരുന്ന സമ്പദ്വ്യവസ്ഥയെ കേവലം 55 മാസം കൊണ്ട് മോദി ലോകത്തെ ഏറ്റവും ശക്തിയാക്കി മാറ്റി.
എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരസ്യപ്രചാരണം പറവൂരിലെ മാല്യങ്കരയില്‍ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ പ്രതിപക്ഷ നിരയിലുള്ള പ്രമുഖരുടെയെല്ലാം ഭരണം പരാജയമാണെന്ന് ജനങ്ങള്‍ വിധിയെഴുതിയിട്ടുള്ളതാണ്.കോണ്‍ഗ്രസിന്റെ ആറുപതിണ്ടിലേറെ നീണ്ട ഭരണത്തിലുണ്ടായതിനേക്കാള് വളര്‍ച്ച മോദി അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തുണ്ടാക്കി.കേരളത്തിലെ യു ഡി എഫും എല്‍ഡിഎഫും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണ്.ഇവര്‍ മാറിമാറി ഭരിച്ച് നാടുമുടിച്ചെന്നും സത്യകുമാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: