കുത്താട്ടുകുളം: സിപിഎം സ്ഥാനാര്‍ത്ഥി പി.എന്‍. വാസവന്റെ പര്യടനപരിപാടികളിലെ സ്വീകരണസ്ഥലങ്ങളില്‍ അണികളുടെ കുറവ് നേതൃത്വത്തെ വെട്ടിലാക്കുന്നു. പലസ്ഥലങ്ങളിലും നിശ്ചയിക്കപ്പെട്ടിരുന്ന അണികള്‍ എത്താ തിരുന്നതിനാല്‍ സ്വീകരണത്തിന്റെ എണ്ണം കുറവായിരുന്നു. തെരുവ് നാടകങ്ങളും ചെണ്ടമേളങ്ങളുമായി നടന്ന പര്യടനത്തിന് സ്വീകരണസ്ഥലങ്ങളില്‍ ആളുകള്കുറവായത് എല്‍ഡിഎഫ് ക്യാമ്പിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
വെള്ളിയാഴ്ച നടന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടന പരിപാടികളിലും ഇതേ അവസ്ഥയായിരുന്നു. ഇവിടെ നേതാക്കള്‍ മാത്രമായിരുന്നു സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനുണ്ടായത്. സ്ഥാനാര്‍ത്ഥികളുടെ പുറകേ എത്തി അവര്‍ തന്നെ സ്വീകരിക്കുന്ന കാഴ്ചകളാണ് മിക്കിയിടങ്ങളിലും തോമസ് ചാഴികാടനായതിനാല് കോണ്‍ഗ്രസും ഒപ്പം ജോസഫ്, ജേക്കബ്ബ് വിഭാഗങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ടെങ്കിലും പര്യടനങ്ങളില്‍ മുഴുവന്‍ സമയവും ഇരുകൂട്ടരും ഉണ്ടായിരുന്നു. പലസ്ഥലങ്ങളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ അടക്കം സ്വീകരണപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: