കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്തീകള്‍ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കെയാണ് പോലീസ് നടപടി. ഡിജിപിയുടെ അനുമതി ലഭിക്കാത്തതാണ് കുറ്റപത്രം വൈകാന്‍ കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.
അന്വേഷണസംഘം തയാറാക്കിയ കുറ്റപത്രത്തിന് ഡിജിപി അംഗീകാരം നല്കി. പരാതിയില്‍ കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ കണ്ട് പരാതി നല്‍കിയിരുന്നു. കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന കോട്ടയം എസ്പിയുടെ ഉറപ്പിനെ തുടര്‍ന്ന് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടത്താനിരുന്ന സമര പ്രഖ്യാപന കണ്വെന്ഷന് മാറ്റിവച്ചു.
അന്വേഷണ സംഘം കുറ്റപത്രം തയാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപിയുടെ അനുമതി ലഭിച്ചത്. കുറ്റപത്രം നല്‍കുന്നത് വൈകിപ്പിക്കാന്‍ ഉന്നതല നീക്കം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ കണ്ട് പരാതി നല്‍കിയത്. ഉടന്‍ നടപടി ഉണ്ടാകുമെന്ന് എസ്പി ഉറപ്പ് നല്‍കിയെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകി. ഇതോടെ വീണ്ടും സമരം ആരംഭിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: