തൃശൂര്‍ : തൃശൂര്‍ ജില്ലാ കളക്ടര്‍ ടി. വി. അനുപമയുടെ കാര്‍ അപകടത്തില്‍ പെട്ടു. ചാലക്കുടിയില്‍ വെച്ചാണ് അപകടം സംഭവിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാലക്കുടിയില്‍ വെച്ച് നടന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പിന് സമീപം എതിര് ദിശയില്‍ വന്ന മറ്റൊരു കാര്‍ കളക്ടറുടെ കാറില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തിനുശേഷം കളക്ടര്‍ മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: