തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കര്‍ഷകര്‍ വോട്ട് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ കത്ത്. നാടുകാണി ദളം വക്താവ് അജിതയുടെ പേരില്‍ വയനാട് പ്രസ് ക്ലബ്ബിലേക്കാണ് മാവോയിസ്റ്റ് ഭീകരര്‍ കത്തയച്ചിരിക്കുന്നത്.
ഇതില്‍ കര്‍ഷകര്‍ അവരുടെ പണിയായുധങ്ങള്‍ സമരായുധങ്ങളാക്കാന്‍ തയ്യാറാകണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ കാരണമാണ് സംസ്ഥാനത്തെ കാര്‍ഷിക ആത്മഹത്യകള്‍ വര്‍ധിച്ചത്.
സര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ വോട്ട് ബഹിഷ്കരിച്ചുകൊണ്ട് വേണം കര്‍ഷകര്‍ മറുപടി നല്‍കേണ്ടതെന്നും മാവോയിസ്റ്റുകളുടെ കത്തിലൂടെ പറയുന്നുണ്ട്.
സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തണ്ടര്‍ ബോള്‍ട്ടും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: