കോഴിക്കോട്: കേരളത്തെ തകര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്വട്ടേഷന്‍ എടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഡാമുകള്‍ തുറന്നുവിട്ട് മഹാപ്രളയം സൃഷ്ടിച്ച മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡാമുകള്‍ തുറക്കും മുമ്പ് മുന്നറിയിപ്പ് നല്‍കിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. പ്രളയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനാണ്.
വിശദമായ പഠനത്തിനും സാങ്കേതിക വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ശബരിമല കോടതിവിധിയുണ്ടായപ്പോള്‍ കോടതിയോട് ബഹുമാനം തോന്നിയവരുടെ ബഹുമാനം ഇപ്പോള്‍ എവിടെ പോയെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: