തൃശൂര്‍: പ്രതിപക്ഷം ഒന്നാകെ മതേതര സര്‍ക്കാരുണ്ടാക്കാന്‍ പോരാടുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇടതുപക്ഷത്തോട് മത്സരിക്കുന്നത് ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ. ഇടതുപക്ഷത്തെ വിമര്‍ശിക്കില്ലെന്ന നിലപാട് രാഹുലിന്റെ അസ്വസ്ഥതയാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ 67 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു രാജ.
ഇക്കാര്യത്തിലുയരുന്ന ചോദ്യത്തിനു വ്യക്തമായ വിശദീകരണം നല്കാന് കോണ്‍ഗ്രസ്സിനാകുന്നില്ല. കോണ്‍ഗ്രസ് നേതാക്കളുടെ ഇതുമായി ബന്ധപ്പെട്ട നിലപാട് ലജ്ജാകരമാണ്. ദക്ഷിണേന്ത്യയില്‍ ബിജെപി സ്വാധീനമുള്ള കന്യാകുമാരി അടക്കം സീറ്റുകളില്‍ അദ്ദേഹത്തിന് മത്സരിക്കാമായിരുന്നു.
മതേതര കൂട്ടായ്മയില്‍ ഭിന്നിപ്പുണ്ടാക്കുന്നതായി കോണ്‍ഗ്രസ് നീക്കം. ദേശീയ ബദല്‍ സര്‍ക്കാരുണ്ടാകുന്നത് വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തിലാകുമെന്നും രാജ പറഞ്ഞു. ഡോ. എം.എന്‍. സുധാകരന് മോഡറേറ്ററായി. പി. ചിത്രന് നമ്പൂതിരിപ്പാട്, കെ. സത്യനാഥന്, കെ.പി. രാജേന്ദ്രന്, പി. ബാലചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: